ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,65,482 ഉം രോഗമുക്തരുടെ എണ്ണം 5,43,553 ഉം ആയി. ആകെ മരണസംഖ്യ 8,886 ആയി.
റിയാദ്: സൗദി അറേബ്യയില്‍(Saudi Arabia) പുതുതായി റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് (covid)കേസുകളുടെ പ്രതിദിന എണ്ണം 3,000 കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,045 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. നിലവിലെ രോഗികളില്‍ 424 പേര്‍ സുഖം പ്രാപിച്ചു. മരണസംഖ്യയും നേരിയ തോതില്‍ ഉയര്‍ന്നു. രാജ്യത്താകെ മൂന്നുമരണമാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്.
ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,65,482 ഉം രോഗമുക്തരുടെ എണ്ണം 5,43,553 ഉം ആയി. ആകെ മരണസംഖ്യ 8,886 ആയി. രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 13,043 ആയി ഉയര്‍ന്നു. ഇവരില്‍ 109 പേര്‍ ഗുരുതരാവസ്ഥയിലാണ്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. റിയാദിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍ വര്‍ധിക്കുന്നത്. 855 പേര്‍ക്കാണ് പുതുതായി റിയാദില്‍ രോഗം ബാധിച്ചത്. ജിദ്ദയില്‍ 647 ഉം മക്കയില്‍ 398 ഉം ഹുഫൂഫില്‍ 152 ഉം ദമ്മാമില്‍ 144 ഉം മദീനയില്‍ 70 ഉം പേര്‍ക്ക് പുതുതായി രോഗം ബാധിച്ചു. സൗദി അറേബ്യയില്‍ ഇതുവരെ 5,18,83,039 ഡോസ് കോവിഡ് വാക്‌സിന്‍ വിതരണം ചെയ്തു. ഇതില്‍ 2,50,73,276 ആദ്യ ഡോസും 2,32,75,176 രണ്ടാം ഡോസും 35,34,587 ബൂസ്റ്റര്‍ ഡോസുമാണ്.
