ആകെ രോഗമുക്തരുടെ എണ്ണം 762,215 ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ 9,179 ആയി. രോഗബാധിതരില്‍ 9,774 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 102 പേരുടെ നില ഗുരുതരം.

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് മൂന്നുപേര്‍ കൂടി മരിച്ചു. ഗുരുതാവസ്ഥയിലുള്ള രോഗികളുടെ എണ്ണം നൂറ് കടന്നു. പുതുതായി 1,033 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. നിലവിലെ രോഗികളില്‍ 861 പേര്‍ സുഖം പ്രാപിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 781,168 ആയി.

ആകെ രോഗമുക്തരുടെ എണ്ണം 762,215 ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ 9,179 ആയി. രോഗബാധിതരില്‍ 9,774 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 102 പേരുടെ നില ഗുരുതരം. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. 24 മണിക്കൂറിനിടെ 32,008 ആര്‍.ടി-പി.സി.ആര്‍ പരിശോധനകള്‍ നടത്തി. റിയാദ് 396, ജിദ്ദ 154, ദമ്മാം 113, മക്ക 36, ഹുഫൂഫ് 33, മദീന 28, അബഹ 20, ത്വാഇഫ് 19, ദഹ്‌റാന്‍ 19, അല്‍ഖര്‍ജ് 13, ജുബൈല്‍ 11, അല്‍ഖോബാര്‍ 10 എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 66,581,512 ഡോസ് വാക്‌സിന്‍ കുത്തിവെച്ചു. ഇതില്‍ 26,692,817 ആദ്യ ഡോസും 25,058,212 രണ്ടാം ഡോസും 14,830,483 ബൂസ്റ്റര്‍ ഡോസുമാണ്.

നട്ടെല്ലിന് പരിക്കേറ്റ് ദുരിതത്തിലായ പ്രവാസി മലയാളിയെ നാട്ടിലയച്ചു

തിരുവനന്തപുരത്ത് നിന്ന് യുഎഇയിലേക്കും സൗദിയിലേക്കും കൂടുതല്‍ വിമാന സര്‍വീസ്

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് യുഎഇയിലേക്കും സൗദി അറേബ്യയിലേക്കും കൂടുതല്‍ സര്‍വീസുകള്‍ തുടങ്ങുന്നു. അബുദാബി, ദമ്മാം എന്നിവിടങ്ങളിലേക്കാണ് ഇന്‍ഡിഗോ എയര്‍ലൈന്‍സ് സര്‍വീസുകള്‍ ആരംഭിക്കുന്നത്.

തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലായിരിക്കും സര്‍വീസ്. തിരുവനന്തപുരം-അബുദാബി സര്‍വീസ് ജൂണ്‍ 15 മുതല്‍ തുടങ്ങും. രാത്രി 9.30ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന വിമാനം 12.10ന് അബുദാബിയില്‍ എത്തും. തിരികെ പുലര്‍ച്ചെ 1.30ന് അബുദാബിയില്‍ നിന്ന് യാത്ര തിരിക്കുന്ന വിമാനം രാവിലെ 7.15ന് തിരുവനന്തപുരത്ത് എത്തും. 

ദമ്മാമിലേക്കുള്ള സര്‍വീസ് ജൂലൈ ഒന്നിന് തുടങ്ങും. രാവിലെ 7.55ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന വിമാനം 10.10ന് ദമ്മാമില്‍ എത്തും. തിരികെ 11.35ന് പുറപ്പെടുന്ന വിമാനം വൈകിട്ട് 7.30ന് തിരുവനന്തപുരത്ത് എത്തും. രണ്ട് സര്‍വീസുകളിലേക്കും ബുക്കിങ് തുടങ്ങി.