2,003 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ 40 പേര്‍ ഗുരുതരാവസ്ഥയിലാണ്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ സ്ഥിതി തൃപ്തികരമാണ്.

റിയാദ്: സൗദി അറേബ്യയില്‍(Saudi Arabia) കൊവിഡ് (covid 19)ബാധിച്ച് രണ്ടുപേര്‍ കൂടി മരിച്ചു. പുതുതായി 32 പേര്‍ക്ക് കൂടി രോഗ ബാധ സ്ഥിരീകരിച്ചു. നിലവിലെ രോഗികളില്‍ 28 പേര്‍ രോഗമുക്തി നേടി. രാജ്യത്ത് ആകെ 31,494,154 പി.സി.ആര്‍ പരിശോധനകള്‍ നടന്നു. ആകെ റിപ്പോര്‍ട്ട് ചെയ്ത രോഗ ബാധിതരുടെ എണ്ണം 549,752 ആയി. ഇതില്‍ 538,913 പേരും സുഖം പ്രാപിച്ചു. ആകെ 8,836 പേര്‍ മരിച്ചു.

2,003 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ 40 പേര്‍ ഗുരുതരാവസ്ഥയിലാണ്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ സ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. രാജ്യത്താകെ ഇതുവരെ 47,414,973 ഡോസ് വാക്‌സിന്‍ കുത്തിവെച്ചു. ഇതില്‍ 24,611,303 എണ്ണം ആദ്യ ഡോസ് ആണ്. 22,447,853 എണ്ണം സെക്കന്‍ഡ് ഡോസും. 1,719,664 ഡോസ് പ്രായാധിക്യമുള്ളവര്‍ക്കാണ് നല്‍കിയത്. 355,817 പേര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കി. രാജ്യത്തെ വിവിധ മേഖലകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 11, ജിദ്ദ 7, മക്ക 2, മറ്റ് 12 സ്ഥലങ്ങളില്‍ ഓരോ വീതം രോഗികള്‍.

ഇന്ത്യക്കാരുടെ ഇഖാമ, റീഎൻട്രി വിസ കാലാവധിയും രണ്ട് മാസം കൂടി സൗജന്യമായി നീട്ടി നൽകും

റിയാദ്: സൗദി പ്രവാസികളായ വിവിധ രാജ്യക്കാർക്ക് അനവദിച്ച ആനുകൂല്യം ഇപ്പോൾ നാട്ടിലുള്ള ഇന്ത്യക്കാർക്കും (Indian Expats) ലഭിക്കുമെന്ന് സൗദി പാസ്‍പോർട്ട് ഡയറക്ടറേറ്റ് (Saudi Passport Directorate) അറിയിച്ചു. ഇഖാമയുടെയും (Iqama) റീ എന്‍ട്രിയുടെയും (Re-entry visa) കാലാവധി സൗജന്യമായി ദീര്‍ഘിപ്പിക്കുന്ന ആനുകൂല്യം ഇന്ത്യയടക്കം 17 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും ലഭിക്കും. 

ഇന്ത്യ, ബ്രസീല്‍, ഇന്തോനേഷ്യ, പാകിസ്താന്‍, തുര്‍ക്കി, ലബനാന്‍, ഈജിപ്‍ത്, എത്യോപ്യ, വിയറ്റ്‌നാം, അഫ്ഗാനിസ്താന്‍, ദക്ഷിണാഫ്രിക്ക, സിംബാവേ, നമീബിയ, മൊസാംബിക്ക്, ബോട്‌സ്വാന, ലിസോത്തോ, ഇസ്വാതിനി എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. ഇന്ത്യയടക്കമുള്ള ഏതാനും രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യാത്രാ വിലക്ക് പിന്‍വലിച്ചതായി സൗദി അറേബ്യ അറിയിച്ചിട്ടുണ്ടെങ്കിലും ഒരിക്കല്‍ കൂടി ആനുകൂല്യം ലഭിക്കും. 

യാത്രാവിലക്കുള്ള രാജ്യങ്ങളില്‍ നിന്ന് സൗദിയിലെത്താന്‍ സാധിക്കാത്തവരുടെ ഇഖാമയുടെയും റീ എന്‍ട്രിയുടെയും കാലാവധി രാജാവിന്റെ നിര്‍ദേശപ്രകാരം ദീര്‍ഘിപ്പിച്ചു നല്‍കുമെന്ന് ഇന്നലെയാണ് ജവാസാത്ത് അറിയിച്ചത്. ജനുവരി 31 വരെയാണ് കാലാവധി പുതുക്കുക. സൗജന്യമായി സ്വമേധയാ തന്നെ ഇവയുടെ കാലാവധി ദീര്‍ഘിപ്പിച്ച് നല്‍കുകയായിരിക്കും ചെയ്യുന്നത്.