ജിദ്ദ: സൗദി രാജകുടുംബാംഗം, നവാഫ് ബിന്‍ മുസൈദ് ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്റെ മാതാവ് അന്തരിച്ചു. സൗദി റോയല്‍ കോര്‍ട്ടാണ് ഇക്കാര്യം ഔദ്യോഗികമായി പുറത്തുവിട്ടത്. മരണാനന്തര ചടങ്ങുകള്‍ തിങ്കളാഴ്ച വൈകുന്നേരം അസര്‍ നമസ്കാരത്തിന് ശേഷം നടക്കുമെന്ന് സൗദി വാര്‍ത്താ ഏജന്‍സി അറിയിച്ചു. റിയാദിലെ ഇമാം തുര്‍കി ബിന്‍ അബ്‍ദുല്ല പള്ളിയിലാണ് മയ്യിത്ത് നമസ്കാരം.