Asianet News MalayalamAsianet News Malayalam

ജോർദാൻകാർ ഇനി സൗദി മാമ്പഴം രുചിക്കും; 24 ട​ൺ മാ​മ്പ​ഴ​ങ്ങൾ​ ക​യ​റ്റു​മ​തി ചെ​യ്​​തു

മാ​സ​ങ്ങ​ൾ​ക്കു​മു​മ്പാ​ണ്​ ജോ​ർ​ദാനു​മാ​യി മാ​മ്പ​ഴ ക​യ​റ്റു​മ​തി ക​രാ​ർ ഉ​ണ്ടാ​ക്കി​യ​ത്.

saudi started exporting mangoes to Jordan
Author
First Published Apr 22, 2024, 6:26 PM IST

റിയാദ്: ജോ​ർ​ദാ​നി​ലേ​ക്ക്​ സൗ​ദി​യി​ലെ ജി​സാ​നി​ൽ ​നി​ന്ന്​ മാ​മ്പ​ഴ ക​യ​റ്റു​മ​തി ആ​രം​ഭി​ച്ചു. ആ​ദ്യ​ ത​വ​ണ 24 ട​ൺ മാ​മ്പ​ഴ​ങ്ങ​ളാ​ണ്​ ക​യ​റ്റു​മ​തി ചെ​യ്​​ത​ത്. ആ​ദ്യ​മാ​യാ​ണ്​ ജി​സാ​ൻ മാ​മ്പ​ഴം ജോ​ർ​ഡ​നി​ലേ​ക്ക്​ ക​യ​റ്റി​യ​യ​ക്കു​ന്ന​ത്. ജി​സാ​ൻ മേ​ഖ​ല പ​രി​സ്ഥി​തി, ജ​ല, കൃ​ഷി മ​ന്ത്രാ​ല​യ ബ്രാ​ഞ്ച്​ ഓ​ഫി​സി​ന്റെ പി​ന്തു​ണ​യോ​ടും ജി​സാ​ൻ എ​ന​ർ​ജി ആ​ൻ​ഡ് ഡെ​വ​ല​പ്‌​മെൻറ് ക​മ്പ​നി​യാ​യ ‘ജ​സാ​ഡ്‌​കോ’ യു​ടെ​യും അ​ഗ്രി​ക​ൾ​ച​റ​ൽ മാ​ർ​ക്ക​റ്റി​ങ്​ ‘വി​ഷ​ൻ’ കോ​ഓ​പ​റേ​റി​വ് സൊ​സൈ​റ്റി​യു​ടെ​യും പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​ണി​ത്. 

Read Also - ന്യൂനമര്‍ദ്ദം; നാളെ മുതല്‍ മൂന്ന് ദിവസത്തേക്ക് മഴയ്ക്ക് സാധ്യത, കാലാവസ്ഥ മുന്നറിയിപ്പ് നൽകി ഒമാന്‍ അധികൃതര്‍

മാ​സ​ങ്ങ​ൾ​ക്കു​മു​മ്പാ​ണ്​ ജോ​ർ​ദാനു​മാ​യി മാ​മ്പ​ഴ ക​യ​റ്റു​മ​തി ക​രാ​ർ ഉ​ണ്ടാ​ക്കി​യ​ത്. മേ​ഖ​ല​യി​ലെ മാ​മ്പ​ഴം, പ​പ്പാ​യ, ത​ണ്ണി​മ​ത്ത​ൻ എ​ന്നി​വ​യു​ൾ​പ്പെ​ടെ നി​ര​വ​ധി ഉ​ൽ​പ​ന്ന​ങ്ങ​ൾ ക​യ​റ്റു​മ​തി ചെ​യ്യു​ന്ന​തി​ലു​ൾ​പ്പെ​ടും. 4000 ട​ൺ ജി​സാ​ൻ മാ​മ്പ​ഴ​ങ്ങ​ൾ വി​പ​ണ​നം ചെ​യ്യാ​നാ​ണ്​ ജോ​ർ​ഡ​ൻ കൃ​ഷി മ​ന്ത്രാ​ല​യ​വു​മാ​യു​ള്ള ധാ​ര​ണ. സൗ​ദി​യി​ലെ ഏ​റ്റ​വും കൂ​ടു​ത​ൽ മാ​മ്പ​ഴം ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന മേ​ഖ​ല​ക​ളി​ലൊ​ന്നാ​ണ്​ ജി​സാ​ൻ. വി​വി​ധ ഇ​നം മാ​മ്പ​ഴ​ങ്ങ​ളു​ടെ നി​ര​വ​ധി തോ​ട്ട​ങ്ങ​ളാ​ണ്​ പ്ര​ദേ​ശ​ത്തു​ള്ള​ത്. ഒ​രോ വ​ർ​ഷ​വും ട​ൺ ക​ണ​ക്കി​ന്​ മാ​മ്പ​ഴ​ങ്ങ​ളാ​ണ്​ ജി​സാ​ൻ മേ​ഖ​ല​യി​ൽ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന​ത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Follow Us:
Download App:
  • android
  • ios