ജിദ്ദയിലും റിയാദിലുമായി അഞ്ച് വലിയ മൃഗശാലകളും മദീനയിലും ബുറൈദയിലും നാല് ഇടത്തരവും അബഹയിലും ജീസാനിലുമായി ഏഴ് ചെറിയ മൃഗശാലകളും നിര്‍മിക്കാനാണ് ഉദ്ദേശം.
റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിലായി 16 മൃഗശാലകള്‍ പുതുതായി സ്ഥാപിക്കുമെന്ന് സൗദി നിക്ഷേപ മന്ത്രാലയം പ്രഖ്യാപിച്ചു. ഏകദേശം 39 കോടി റിയാല്‍ ചെലവില്‍ നിര്‍മിക്കുന്ന മൃഗശാലകളിലൂടെ നിരവധി നിക്ഷേപ അവസരങ്ങള്‍ ആരംഭിക്കാന്‍ കഴിയുമെന്നാണ് മന്ത്രാലയം പ്രതീക്ഷിക്കുന്നത്.
ജിദ്ദയിലും റിയാദിലുമായി അഞ്ച് വലിയ മൃഗശാലകളും മദീനയിലും ബുറൈദയിലും നാല് ഇടത്തരവും അബഹയിലും ജീസാനിലുമായി ഏഴ് ചെറിയ മൃഗശാലകളും നിര്‍മിക്കാനാണ് ഉദ്ദേശം. ഓരോ വലിയ മൃഗശാലക്കും 50 ഹെക്ടര്‍ വിസ്തീര്‍ണവും 5.30 കോടി റിയാല്‍ നിക്ഷേപ തുകയും ഓരോ ഇടത്തരത്തിനും 15 ഹെക്ടര്‍ വിസ്തീര്‍ണവും 1.10 കോടി റിയാല്‍ നിക്ഷേപ തുകയും ഓരോ ചെറിയ മൃഗശാലക്കും 10 ഹെക്ടര്‍ വിസ്തീര്‍ണവും ആവശ്യമായിരിക്കും.
വിമാന യാത്രക്കാരുടെ സാധനങ്ങള്‍ മോഷ്ടിച്ചാല്‍ കടുത്ത ശിക്ഷ; മുന്നറിയിപ്പുമായി സൗദി പ്രോസിക്യൂഷന്‍
സൗദിയിലേക്കുള്ള 15,000ത്തോളം ചെമ്മരിയാടുകളെ കയറ്റിയ കപ്പല്‍ ചെങ്കടലില്‍ മുങ്ങി
സുവാകിന്‍: സൗദി അറേബ്യയിലേക്ക് ചെമ്മരിയാടുകളെയും കൊണ്ടുപോയ കപ്പല്‍ ചെങ്കടല്‍ തീരത്ത് മുങ്ങി ( ship with sheep sank ). കപ്പലിലെ ചെമ്മരിയാടുകളില്‍ ഭൂരിഭാഗവും മുങ്ങിമരിച്ചപ്പോള്‍ കപ്പല്‍ ജീവനക്കാര്‍ രക്ഷപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. ചെങ്കടല്‍ തീരത്തെ സുഡാന്‍ (Sudan) തുറമുഖമായ സുവാകിന്‍ തീരത്തായിരുന്നു സംഭവം.
സുഡാനിൽ നിന്ന് സൗദി അറേബ്യയിലേക്ക് മൃഗങ്ങളെ കയറ്റുമതി ചെയ്യുന്നതിനിടെയാണ് കപ്പൽ മുങ്ങിയത്. “ഞായറാഴ്ച പുലർച്ചെയാണ് ബദർ 1 എന്ന കപ്പല്‍ മുങ്ങിയത്,” പേര് വെളിപ്പെടുത്താത്ത ഒരു മുതിർന്ന സുഡാനീസ് തുറമുഖ ഉദ്യോഗസ്ഥൻ പറഞ്ഞു. "അതിൽ 15,800 ആടുകൾ ഉണ്ടായിരുന്നു' എന്ന് അദ്ദേഹം സ്ഥിരീകരിച്ചതായി വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് പറയുന്നു.
എല്ലാ ജീവനക്കാരെയും രക്ഷപ്പെടുത്തിയതായി പറഞ്ഞ മറ്റൊരു ഉദ്യോഗസ്ഥൻ, അപകടത്തിന്റെ സാമ്പത്തികവും പാരിസ്ഥിതികവുമായ ആഘാതങ്ങള്‍ ഉണ്ടായേക്കാമെന്ന് സൂചിപ്പിച്ചു. മുങ്ങിയ കപ്പൽ തുറമുഖത്തിന്റെ പ്രവർത്തനത്തെ ബാധിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കപ്പലില്‍ ഉണ്ടായിരുന്ന മൃഗങ്ങളുടെ മൃതദേഹം തീരത്ത് അടിയുന്നത് കാരണം ഇത് പാരിസ്ഥിതിക ആഘാതവും ഉണ്ടാകാനും സാധ്യതയുണ്ടെന്ന് തുറമുഖ ഉദ്യോഗസ്ഥര്‍ പറയുന്നു.
സ്വകാര്യ റിസോര്‍ട്ടില്‍ മൂന്ന് സിംഹങ്ങള്‍; സൗദി പൗരന്‍ അറസ്റ്റില്‍
സുഡാന്‍ എക്സ്പോര്‍ട്ടേസ് സംഘടനയുടെ തലവൻ ഒമർ അൽ-ഖലീഫ പറയുന്നത് അനുസരിച്ച്, കപ്പൽ തുറമുഖത്ത് മുങ്ങാൻ മണിക്കൂറുകളെടുത്തു, അതിനാല്‍ തന്നെ ഇതിനെ രക്ഷെപ്പെടുത്താനുള്ള സാധ്യതയുണ്ടായിരുന്നു എന്നാണ്. നഷ്ടപ്പെട്ട കന്നുകാലികളുടെ ആകെ മൂല്യം ഏകദേശം 3.7 ദശലക്ഷം ഡോളർ ആണെന്നാണ് സുഡാന്‍ എക്സ്പോര്‍ട്ടേസ് അസോസിയേഷന്‍ പറയുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട അസോസിയേഷന്റെ സര്‍ക്കാറിന് പരാതി നല്‍കിയിട്ടുണ്ട്.
700 ഓളം ആടുകളെ മാത്രമേ ജീവനോടെ അപകടത്തില്‍ തിരിച്ച് ലഭിച്ചുള്ളൂവെന്നാണ് വിവരം. എന്നാൽ അവ വളരെ അസുഖമുള്ളതായി കണ്ടെത്തി, അവ ദീർഘകാലം ജീവിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നില്ല. സുവാകിൻ തുറമുഖത്തെ കപ്പലിൽ അനുവദനീയമായതില്‍ കൂടുതല്‍ ആടുകളെ കയറ്റിയതായും അദ്ദേഹം സ്ഥിരീകരിച്ചു.
