റിയാദ്: ആറ് വയസുകാരിയെ കഴുത്തറുത്ത് കൊന്ന  സ്ത്രീക്ക് സൗദി കോടതി വധശിക്ഷ വിധിച്ചു. ഭര്‍ത്താവിന്റെ ആദ്യ ഭാര്യയിലെ മകളെ കൊന്ന കേസിലാണ് അയ്ദ ബിന്‍ത് ഷമാന്‍ അല്‍ റാഷിദി എന്ന സൗദി പൗരയ്ക്ക് കോടതി ശിക്ഷ വിധിച്ചതെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

കുട്ടിയെ കൊലപ്പെടുത്താന്‍ നേരത്തെ പദ്ധതിയിട്ടിരുന്ന ഇവര്‍ സ്കൂള്‍ വിട്ടുവരുന്നത് കാത്തിരുന്നു. സ്കൂള്‍ വിട്ടുവന്ന കുട്ടി വീട്ടിലെത്തിയ ഉടന്‍ കുട്ടിയെ എടുത്തുകൊണ്ടുപോയി. പിന്നീട് കത്തികൊണ്ട് കഴുത്തറുത്ത് കൊല്ലുകയായിരുന്നു.