വെള്ളി, ശനി ദിവസങ്ങളിലാണ് അറുപതോളം അക്കാദമി, സ്കൂൾ ടീമുകളെ പങ്കെടുപ്പിച്ച് കൊണ്ട് മെഗാ സോക്കർ കാർണിവൽ സംഘടിപ്പിക്കുന്നത്. 

കുവൈത്ത് സിറ്റി: കുവൈത്തിൽ ആദ്യമായി അറുപതോളം അക്കാദമി, സ്കൂൾ ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ട് ഹലാ ഇവൻസും സ്പോർട്ടി ഏഷ്യ കുവൈത്ത് സോക്കർ അക്കാദമിയും സംയുക്തമായി സംഘടിപ്പിക്കുന്ന മെഗാ സോക്കർ കാർണിവൽ മെയ് 2, 3 വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 4 മണി മുതൽ 10 മണി വരെ രണ്ട് ഗ്രൗണ്ടുകളിലായി നടക്കും.

Add Asianetnews as a Preferred SourcegooglePreferred

ആദ്യദിനം വെള്ളിയാഴ്ച നാല് മണി മുതൽ 10 മണി വരെ ദസ്മാനിൽ ഉള്ള ഈസാ ഹുസൈൻ അൽ യൂസഫി ഗ്രൗണ്ടിലാണ് അണ്ടർ 8 /10 /12 കാറ്റഗറിയിലുള്ള മത്സരങ്ങൾ നടക്കുന്നത്. അണ്ടർ 14/16 കാറ്റഗറിയിലുള്ള മത്സരങ്ങൾ ശനിയാഴ്ച 4 മണി മുതൽ 10 മണി വരെ നുസ്‌ഹയിലുള്ള പബ്ലിക് അതോറിറ്റി ഫോർ യൂത്ത് ആൻഡ് സ്പോർട്സ് സ്റ്റേഡിയത്തിൽ അരങ്ങേറും അറബ്, യൂറോപ്യൻ, ഇന്ത്യൻ അക്കാദമികൾ, സ്കൂൾ ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ 100ലേറെ മത്സരങ്ങൾ നടക്കും. 

അണ്ടർ 18 കാറ്റഗറി മത്സരങ്ങൾ വരുന്ന ആഴ്ചകളിൽ നടക്കുന്നതായിരിക്കും. കുവൈത്തിൽ ഇത്രയും വിപുലമായ രീതിയിൽ ഇത്രയും മത്സരങ്ങളോടുകൂടി അക്കാദമി ടൂർണമെന്റ് നടക്കുന്നത് ആദ്യമായാണ്. ഗ്രൂപ്പ് കം നോക്ക്ഔട്ട് അടിസ്ഥാനത്തിലാണ് മത്സരങ്ങൾ സംഘടിപ്പിക്കപ്പെട്ടിട്ടുള്ളത് വിജയികൾക്ക് ആകർഷകമായ ട്രോഫികളും മെഡലുകളും,എല്ലാ കാറ്റഗറിയിലും ബെസ്റ്റ് പ്ലെയർ,ബെസ്റ്റ് ഗോൾകീപ്പർ,ബെസ്റ്റ് ഡിഫൻഡർ ടോപ് സ്കോറർ എന്നീ അവാർഡുകളും വിതരണം ചെയ്യപ്പെടും. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം