സൗദി എയർലൈൻസും നാസ് എയറും സർവിസ് നടത്തുന്ന ടെർമിനലുകളിലാണ് തകരാറുണ്ടായത്. കൺവെയർ ബെൽറ്റ് പ്രവർത്തനം തകരാറിലാവുകയും ലഗേജ് നീക്കം തടസപ്പെടുകയും ചെയ്തു.
റിയാദ്: ലഗേജ് കൊണ്ടുപോകുന്ന കൺവെയർ ബെൽറ്റ് തകരാറിലായതിനെ തുടർന്ന് റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാന സർവിസുകൾ വൈകി. മൂന്ന്, നാല് ടെർമിനലുകളിൽനിന്നുള്ള സർവിസുകളാണ് മണിക്കൂറുകളോളം വൈകിയത്.
സൗദി എയർലൈൻസും നാസ് എയറും സർവിസ് നടത്തുന്ന ടെർമിനലുകളിലാണ് തകരാറുണ്ടായത്. കൺവെയർ ബെൽറ്റ് പ്രവർത്തനം തകരാറിലാവുകയും ലഗേജ് നീക്കം തടസപ്പെടുകയും ചെയ്തു. റിയാദിൽനിന്ന് കൊച്ചിയിലേക്ക് രാവിലെ 10.50ന് പോകേണ്ട സൗദി എയർലൈൻസ് വിമാനം ഉച്ചകഴിഞ്ഞ് 1.30നാണ് പുറപ്പെട്ടത്. പല രാജ്യങ്ങളിലേക്കുള്ള വിമാനങ്ങളും വൈകി. ഉച്ചയോടെ തകരാറുകൾ പരിഹരിച്ച് പ്രവർത്തസജ്ജമായി. യാത്രക്കാരോട് എയർപ്പോർട്ട് അതോറിറ്റി ക്ഷമ ചോദിക്കുകയും ചെയ്തു.
(ഫോട്ടോ: റിയാദ് വിമാനത്താവളത്തിലെ പാസഞ്ചേഴ്സ് ടെർമിനൽ)
Read More - നിയന്ത്രണംവിട്ട കാര്‍ വ്യാപാര സ്ഥാപനത്തിലേക്ക് പാഞ്ഞുകയറി തീപിടിച്ചു - വീഡിയോ
ഉത്സവ സീസണില്‍ കുതിച്ചുയര്‍ന്ന് വിമാന ടിക്കറ്റ് നിരക്ക്
കുവൈത്ത് സിറ്റി: ക്രിസ്മസും പുതുവത്സരവും ഉള്‍പ്പെടെ ആഘോഷ സീസണ്‍ എത്തിയതോടെ വിമാന ടിക്കറ്റ് നിരക്കിലും വന്‍ വര്‍ധനവ്. തുർക്കി, ദുബൈ, സൗദി അറേബ്യ, ഈജിപ്ത്, ലെബനൻ, ലണ്ടൻ, ഫിലിപ്പീന്‍സ് തുടങ്ങിയ ചില സ്ഥലങ്ങളിലേക്ക് സാധാരണ നിരക്കിൽ നിന്ന് 100 മുതൽ 250 ശതമാനം വർധനവാണ് ഉണ്ടായിട്ടുള്ളതെന്നാണ് റിപ്പോർട്ടുകൾ.
Read More - നാല് മാസത്തിനിടെ 9,517 പ്രവാസികളെ നാടുകടത്തി; വ്യാപക റെയ്ഡ് തുടരുമെന്ന് അധികൃതര്‍
കുവൈത്തിലെ സ്വകാര്യ വിദേശ സ്‌കൂളുകളുടെ അവധി കാലത്തോട് അനുബന്ധിച്ചാണ് ചില ലക്ഷ്യസ്ഥാനങ്ങൾക്കുള്ള ടിക്കറ്റുകൾക്ക് ആവശ്യക്കാര്‍ ഇത്രത്തോളം വർധിച്ചതെന്ന് ട്രാവൽ, ടൂറിസം വിദഗ്ധർ വിശദീകരിച്ചു. അവധിക്കാലം കൂടി എത്തിയതോടെ രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യാന്‍ കുടുംബങ്ങളുടെ താല്‍പ്പര്യവും വര്‍ധിച്ചു. വിവിധ പ്രായക്കാർക്ക് അനുയോജ്യമായ രസകരമായ നിരവധി കാര്യങ്ങളുള്ളതിനാല്‍ സഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന ലക്ഷ്യസ്ഥാനമായി മാറിയിരിക്കുന്നത് സൗദി അറേബ്യയാണ്.
