അസുഖ ബാധിതരായി രാജ്യത്ത് ബാക്കിയുള്ളത് 2206 പേരാണ്. ഇതില്‍ 351 പേര്‍ മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളത്.

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഏഴുപേരുടെ മരണം ഇന്ന് രേഖപ്പെടുത്തി. 118 പേര്‍ക്ക് പുതുതായി രോഗബാധ സ്ഥിരീകരിച്ചു. 144 രോഗബാധിതര്‍ സുഖം പ്രാപിച്ചു. ഇതോടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളുടെ ആകെ എണ്ണം 363377 ഉം രോഗമുക്തരുടെ എണ്ണം 354899 ഉം ആയി. മരണസംഖ്യ 6272 ആയി ഉയര്‍ന്നു.

Add Asianetnews as a Preferred SourcegooglePreferred

അസുഖ ബാധിതരായി രാജ്യത്ത് ബാക്കിയുള്ളത് 2206 പേരാണ്. ഇതില്‍ 351 പേര്‍ മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളത്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.7 ശതമാനമായി. മരണനിരക്ക് 1.7 ശതമാനമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളില്‍ റിപ്പോര്‍ട്ട് ചെയ്ത പുതിയ കൊവിഡ് കേസുകള്‍: റിയാദ് 43, മക്ക 38, കിഴക്കന്‍ പ്രവിശ്യ 14, അസീര്‍ 7, മദീന 4, വടക്കന്‍ അതിര്‍ത്തി മേഖല 3, ജീസാന്‍ 3, തബൂക്ക് 2, ഹാഇല്‍ 2, ഖസീം 1, നജ്‌റാന്‍ 1.