മുബാറക് അല്‍ കബീര്‍ ഗവര്‍ണറേറ്റില്‍ നിന്നാണ് കശാപ്പുകാരെ പിടികൂടിയത്. എഞ്ചീനയര്‍ മജീദ് അല്‍ മുതൈരിയുടെ നേതൃത്വത്തില്‍ മുബാറക് അല്‍ കബീര്‍ മുന്‍സിപ്പാലിറ്റി നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.

കുവൈത്ത് സിറ്റി: കുവൈത്തില്‍ നിയമലംഘകരായ ഏഴ് കശാപ്പുകാര്‍ അറസ്റ്റില്‍. തൊഴില്‍, ശുചിത്വ നിയമം ലംഘിച്ചതിനാണ് ഇവര്‍ അറസ്റ്റിലായത്. മുബാറക് അല്‍ കബീര്‍ ഗവര്‍ണറേറ്റില്‍ നിന്നാണ് കശാപ്പുകാരെ പിടികൂടിയത്. എഞ്ചീനയര്‍ മജീദ് അല്‍ മുതൈരിയുടെ നേതൃത്വത്തില്‍ മുബാറക് അല്‍ കബീര്‍ മുന്‍സിപ്പാലിറ്റി നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. ആടുകളെ അറുക്കുന്നതിനായി ഇവര്‍ വീടുകളിലെത്തിയതായി കണ്ടെത്തി.

കുവൈത്തില്‍ ഏഴു വര്‍ഷത്തിനിടെ ആത്മഹത്യ ചെയ്തതില്‍ 55 ശതമാനവും ഇന്ത്യക്കാര്‍

ഗ്ലാസ് വൃത്തിയാക്കുന്നതിനിടെ ക്രെയിന്‍ തകരാറിലായി; 17-ാം നിലയില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്തി

മനാമ: ബഹ്റൈനില്‍ ക്രെയിന്‍ തകരാറിലായതിനെ തുടര്‍ന്ന് കെട്ടിടത്തിന്റെ 17-ാം നിലയില്‍ കുടുങ്ങിയ രണ്ട് ശുചീകരണ തൊഴിലാളികളെ രക്ഷപ്പെടുത്തി. ഡിപ്ലോമാറ്റിക് ഏരിയയിലായിരുന്നു സംഭവം. ഉയരം കൂടിയ കെട്ടിടത്തിന്റെ ഗ്ലാസ് വൃത്തിയാക്കുന്നതിനിടെയാണ് ക്രെയിന്‍ തകരാറിലായത്.

ഗ്ലാസ് വൃത്തിയാക്കാനായി തൊഴിാളികളെ ഉയരത്തിലേക്ക് എത്തിക്കാന്‍ ഉപയോഗിച്ച ക്രെയിന്‍ പാതിവഴിയില്‍ പണി മുടക്കുകയായിരുന്നു. ഇതിടെ സിവില്‍ ഡിഫന്‍സ് അധികൃതരെ വിവരമറിയിച്ചു. രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് രണ്ട് പേരെയും സുരക്ഷിതരായി രക്ഷപ്പെടുത്തിയത്. സിവില്‍ ഡിഫന്‍സിന്റെ 29 ജീവനക്കാരും ഒന്‍പത് വാഹനങ്ങളുമാണ് സ്ഥലത്തെത്തിയത്.

ക്യാപിറ്റല്‍ ഗവര്‍ണറേറ്റ് പൊലീസ്, റെസ്‍ക്യൂ പൊലീസ്, നാഷണല്‍ ആംബുലന്‍സ് എന്നിവയുടെ സംഘങ്ങളും സ്ഥലത്തെത്തിയിരുന്നു. രക്ഷാപ്രവര്‍ത്തനം സുരക്ഷിതമായി പൂര്‍ത്തിയാക്കുന്നതിനും തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാനും വേണ്ടി മൂന്ന് സംഘങ്ങളെ വിവിധ സ്ഥലങ്ങളില്‍ വിന്യസിച്ചിരുന്നതായി ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു.