ലോക സാമൂഹിക വികസന ഉച്ചകോടി, ഖത്തറിൽ നിരവധി റോഡുകൾ അടച്ചിടും. രാവിലെ ആറ് മണി മുതൽ വൈകുന്നേരം അഞ്ച് മണിവരെയാണ് നിരവധി റോഡുകളിൽ ഗതാഗതം തടസ്സപ്പെടുന്നത്.
ദോഹ: ഖത്തർ ആതിഥേയത്വം വഹിക്കുന്ന ലോക സാമൂഹിക വികസന ഉച്ചകോടിയോട് അനുബന്ധിച്ച് നവംബർ നാലിന് താൽക്കാലിക റോഡ് അടച്ചിടൽ ഉണ്ടായിരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാവിലെ ആറ് മണി മുതൽ വൈകുന്നേരം അഞ്ച് മണിവരെയാണ് നിരവധി റോഡുകളിൽ ഗതാഗതം തടസ്സപ്പെടുന്നത്.
താൽക്കാലിക അടച്ചിടൽ ബാധിക്കുന്ന റൂട്ടുകൾ ഇവയാണ്
ഹമദ് ഇന്റർനാഷണൽ എയർപോർട്ട് റോഡിൽ നിന്ന് റാസ് ബു അബ്ബൗദ് റോഡിലെ എക്സിറ്റിൽ നിന്ന് അൽ ഷാർക്ക് ഇന്റർചേഞ്ച് വരെ
സി-റിംഗ് റോഡിലെ എയർപോർട്ട് പാർക്ക് സ്ട്രീറ്റിലെ എക്സിറ്റിൽ നിന്ന് അൽ ഷാർക്ക് ഇന്റർചേഞ്ച് വരെയ
കോർണിഷ് റോഡിൽ അൽ ഷാർക്ക് ഇന്റർസെക്ഷനിൽ നിന്ന് നാഷണൽ തിയേറ്റർ ഇന്റർചേഞ്ച് വരെ
മുഹമ്മദ് ബിൻ താനി സ്ട്രീറ്റിൽ നാഷണൽ തിയേറ്റർ ഇന്റർസെക്ഷനിൽ നിന്ന് വാദി അൽ സെയിൽ ഇന്റർചേഞ്ച് വരെ
അൽ ബിദാ സ്ട്രീറ്റിൽ വാദി അൽ സെയിൽ ഇന്റർസെക്ഷനിൽ നിന്ന് അൽ മഹാ ഇന്റർചേഞ്ച് വരെ
ഖലീഫ സ്ട്രീറ്റിൽ അൽ മഹാ ഇന്റർസെക്ഷനിൽ നിന്ന് ഗരാഫത്ത് അൽ റയ്യാൻ ഇന്റർചേഞ്ച് വരെ
ഗോൾഫ് സ്റ്റേഡിയം സ്ട്രീറ്റിൽ ലെക്ത്വയ്ഫിയ ഇന്റർസെക്ഷനിൽ നിന്ന് ഗോൾഫ് ക്ലബ് ഇന്റർചേഞ്ച് വരെ
യൂണിവേഴ്സിറ്റി സ്ട്രീറ്റിൽ ഗോൾഫ് ക്ലബ് ഇന്റർസെക്ഷൻ മുതൽ ടെലിവിഷൻ ഇന്റർചേഞ്ച് വരെ - റോഡുകൾ അടച്ചിടും.
നവംബർ നാല് മുതൽ ആറ് വരെയാണ് ലോക സാമൂഹിക വികസന ഉച്ചകോടിയുടെ രണ്ടാം പതിപ്പിന് ദോഹ ആതിഥേയത്വം വഹിക്കുന്നത്. വിവിധ രാഷ്ട്രത്തലവന്മാരും സർക്കാർ ഉദ്യോഗസ്ഥരും അന്താരാഷ്ട്ര, പ്രാദേശിക സംഘടനകളുടെ പ്രതിനിധികളും ഉൾപ്പെടെ ഉന്നതതല പങ്കാളിത്തത്തിന് ഉച്ചകോടി സാക്ഷ്യം വഹിക്കും.


