ലോകമെമ്പാടമുള്ള മുസ്‌ലിംകൾ വ്രതമാസമായ റമദാന് വേണ്ടി മുന്നൊരുക്കം പൂര്‍ത്തിയാക്കുന്ന മാസമാണിത്.
അബുദാബി: യുഎഇയിലെ ജ്യോതിശാസ്ത്രജ്ഞർ വ്യാഴാഴ്ച ശഅബാൻ നിലാവ് കണ്ടതനുസരിച്ച് അടുത്ത അറബിക് മാസം (റമദാന് തൊട്ടു മുന്പുള്ള മാസം) ഔദ്യോഗികമായി ഇന്ന് ആരംഭിക്കും. പുണ്യമാസമായ റമദാനിലേക്ക് ഇനി ഒരു മാസം. ഹിജ്റ കലണ്ടറിലെ റമദാനിന് മുമ്പത്തെ മാസമായ ശഅ്ബാൻ വെള്ളിയാഴ്ച ആരംഭിച്ചു. റജബ് 30 പൂർത്തീകരിച്ചാണ് ശഅ്ബാൻ മാസം ഉറപ്പിച്ചിരിക്കുന്നത്.
വ്യാഴാഴ്ച രാവിലെ അബുദാബിയിലെ അൽ ഖാതിം ജ്യോതിശാസ്ത്ര നിരീക്ഷണ കേന്ദ്രം മാസപ്പിറവി പകർത്തിയതായി യുഎഇ അന്താരാഷ്ട്ര അസ്ട്രോണമി സെന്റർ അറിയിച്ചു. ഇസ്ലാമിക കലണ്ടറിലെ എട്ടാം മാസമാണ് ശഅബാൻ. ലോകമെമ്പാടമുള്ള മുസ്‌ലിംകൾ വ്രതമാസമായ റമദാന് വേണ്ടി മുന്നൊരുക്കം പൂര്‍ത്തിയാക്കുന്ന മാസമാണിത്. ചന്ദ്രക്കല കാണുന്നതിനെ ആശ്രയിച്ച് ഇസ് ലാമിക മാസങ്ങൾ 29 അല്ലെങ്കിൽ 30 ദിവസം നീണ്ടുനിൽക്കും.
Read Also - പെട്രോൾ, ഡീസൽ വില വർധിച്ചു; യുഎഇയിൽ പുതിയ നിരക്കുകൾ ഇന്ന് അർധരാത്രി മുതൽ പ്രാബല്യത്തിൽ
