Asianet News MalayalamAsianet News Malayalam

ഷാര്‍ജ അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഒക്ടോബറില്‍

ഒക്ടോബര്‍ 10 മുതല്‍ 15 വരെ അല്‍ ജവഹര്‍ കണ്‍വെന്‍ഷന്‍ ആന്‍ഡ് റിസപ്ഷന്‍ സെന്ററിലാണ് ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നത്.

Sharjah International Film Festival to begin   this October
Author
First Published Sep 21, 2022, 9:22 PM IST

ഷാര്‍ജ: കുട്ടികള്‍ക്കും യുവാക്കള്‍ക്കുമായുള്ള ഒമ്പതാമത് ഷാര്‍ജ അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഒക്ടോബറില്‍. ഒക്ടോബര്‍ 10 മുതല്‍ 15 വരെ അല്‍ ജവഹര്‍ കണ്‍വെന്‍ഷന്‍ ആന്‍ഡ് റിസപ്ഷന്‍ സെന്ററിലാണ് ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നത്. ആനിമേഷന്‍, ഹ്രസ്വചിത്രങ്ങള്‍, ഫീച്ചറുകള്‍, ഡോക്യുമെന്ററികള്‍ എന്നിവയടക്കം വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍ ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കും.

43 രാജ്യങ്ങളില്‍ നിന്നുള്ള 95 സിനിമകളാണ് പ്രദര്‍ശനത്തിലുള്ളത്. സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ രക്ഷാകര്‍തൃത്വത്തിലാണ് ചലച്ചത്രോത്സവും സംഘടിപ്പിക്കുന്നത്. അല്‍ സഹിയ സിറ്റി സെന്റര്‍, മിര്‍ദിഫ് സിറ്റി സെന്റര്‍ എന്നിവിടങ്ങളിലും സിനിമകള്‍ പ്രദര്‍ശിപ്പിക്കും. 

ചൈല്‍ഡ് ആന്‍ഡ് യൂത്ത് മേഡ് ഫിലിംസ് വിഭാഗത്തില്‍ 12, സ്റ്റുഡന്റ് ഫിലിം വിഭാഗത്തില്‍ 16, ജിസിസി ഹ്രസ്വചിത്ര വിഭാഗത്തില്‍ 8, രാജ്യാന്തര ഹ്രസ്വ ചിത്ര വിഭാഗത്തില്‍ 8, ആനിമേഷനില്‍ 28, ഡോക്യുമെന്ററി ഫിലിം വിഭാഗത്തില്‍ ഏഴ് , ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ 16 എന്നിങ്ങനെ ഏഴ് വിവിധ വിഭാഗങ്ങളിലായി 95 ചിത്രങ്ങള്‍ മത്സരിക്കുമെന്ന് ഷാര്‍ജ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഡയറക്ടര്‍ ശൈഖ ജവഹര്‍ ബിന്‍ത് അബ്ദുല്ല അല്‍ ഖാസിമി പറഞ്ഞു. 30 സിനിമകള്‍ ഈ വര്‍ഷം മിഡില്‍ ഈസ്റ്റില്‍ അരങ്ങേറ്റം കുറിക്കുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. സിനിമയുമായി ബന്ധപ്പെട്ട ചര്‍ച്ചാ പാനലുകളിലും കുട്ടികള്‍ക്ക് പങ്കെടുക്കാനാകും. 

യുഎഇയില്‍ ബിസിനസുകാരനെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട ഏഴ് പ്രവാസികള്‍ കുടുങ്ങി

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയെന്ന് അഭ്യൂഹം; വ്യാപക തെരച്ചിലിനൊടുവില്‍ കണ്ടെത്തി പൊലീസ്

ഷാര്‍ജ: യുഎഇയിലെ ഷാര്‍ജയില്‍ കാണാതായ പെണ്‍കുട്ടിയെ തെരച്ചിലിനൊടുവില്‍ കണ്ടെത്തി പൊലീസ്. പെണ്‍കുട്ടിയെ ആരോ തട്ടിക്കൊണ്ട് പോയതാണെന്ന തരത്തില്‍ കിംവദന്തികളും പ്രചരിച്ചിരുന്നു. ഇതോടെ കുട്ടിയെ കണ്ടെത്താന്‍ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ചിത്രങ്ങളും മറ്റ് വിവരങ്ങളും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചു.

നിബന്ധനകള്‍ കര്‍ശനമാക്കി അധികൃതര്‍; മലയാളികള്‍ ഉള്‍പ്പെടെ നിരവധിപ്പേരെ വിമാനത്താവളത്തില്‍ വെച്ച് തിരിച്ചയച്ചു

തുടര്‍ന്ന് പൊലീസ് നടത്തിയ തെരച്ചിലിനൊടുവില്‍ കുട്ടിയെ കണ്ടെത്തുകയായിരുന്നു. കുട്ടി സ്വമേധയാ വീടുവിട്ടിറങ്ങിയതാണെന്ന് അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തി. പെണ്‍കുട്ടിയെ കാണാതായെന്ന വിവരം ലഭിച്ചയുടന്‍ തന്നെ തെരച്ചില്‍ നടത്താനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചുവെന്ന് ഷാര്‍ജ പൊലീസ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ കേണല്‍ ഉമര്‍ അഹ്‍മദ് ബു അല്‍ സൂദ് പറഞ്ഞു. അന്വേഷണത്തിന്റെ ഫലമായി കുട്ടിയെ കണ്ടെത്തിയെന്നും കുട്ടിയുടെ ആരോഗ്യനില തൃപ്‍തികരമാണെന്നും അദ്ദേഹം അറിയിച്ചു.

 .

Follow Us:
Download App:
  • android
  • ios