വലിയ കൊമ്പുകളുള്ള ആടാണ് ഇയാളെ കുത്തിയത്. ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റതിനാല്‍ ജീവന്‍ രക്ഷിക്കാനായില്ല.
കുവൈത്ത് സിറ്റി: കുവൈത്തില്‍ ആടിന്റെ (Sheep)കുത്തേറ്റ് ഇന്ത്യക്കാരനായ ആട്ടിടയന്‍ (shepherd)മരിച്ചു. ഇന്ത്യക്കാരന്റെ തലയ്ക്കാണ് കുത്തേറ്റതെന്ന് പ്രാദേശിക ദിനപ്പത്രത്തെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു. അല്‍ ജഹ്‌റ ഗവര്‍ണറേറ്റിലെ കബാദ് പ്രദേശത്താണ് സംഭവം ഉണ്ടായത്. വലിയ കൊമ്പുകളുള്ള ആടാണ് ഇയാളെ കുത്തിയത്. ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റതിനാല്‍ ജീവന്‍ രക്ഷിക്കാനായില്ല.
പ്രവാസിയെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി
കുവൈത്ത് സിറ്റി: കുവൈത്തില്‍ (Kuwait) പ്രവാസിയെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ (Expat found dead) കണ്ടെത്തി. ബാച്ചിലേഴ്‍സിനുള്ള താമസ സ്ഥലത്താണ് (Bachelor's accommodation) 47 വയസുകാരന്റെ മൃതദേഹം കണ്ടെത്തിയതെന്ന് (Dead body found) പൊലീസ് അറിയിച്ചു. മരണപ്പെട്ടയാളെക്കുറിച്ചും സംഭവം നടന്ന സ്ഥലത്തെക്കുറിച്ചുമുള്ള വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. മൃതദേഹം ഫോറന്‍സിക് പരിശോധനയ്‍ക്കായി മാറ്റി.
മരണം സംബന്ധിച്ച വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസും പാരാമെഡിക്കല്‍ സംഘവും ക്രമിനല്‍ എവിഡന്‍സ് വകുപ്പില്‍ നിന്നുള്ള ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. മരണപ്പെട്ടയാളുടെ വായില്‍ നിന്ന് രക്തം പുറത്തുവന്ന നിലയിലായിരുന്നു. കൊലപാതകമാവാനുള്ള സാധ്യത അന്വേഷണ ഉദ്യോഗസ്ഥര്‍ തള്ളിക്കളഞ്ഞിട്ടില്ല. എന്നാല്‍ രക്തസ്രാവം കാരണമായോ അല്ലെങ്കില്‍ മയക്കുമരുന്നോ വിഷമോ പോലുള്ളവ അമിതമായി ഉപയോഗിച്ചാലോ ഇത്തരത്തില്‍ സംഭവിക്കുമെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി. സംഭവത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും അധികൃതര്‍ പുറത്തുവിട്ടിട്ടില്ലെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു.
