ദോഫാര്‍ ഗവര്‍ണറേറ്റിലെ ഹാസിക് നിയാബത്ത് മേഖലയില്‍ വെച്ചാണ് തീപിടിത്തമുണ്ടായത്.

മസ്‌കറ്റ്: ഒമാന്‍ കടലില്‍ ചരക്കുമായി പോയ കപ്പലിന് തീപിടിച്ചു. സൊമാലിയയിലേക്ക് ചരക്കുമായി പോയ കപ്പലിനാണ് തീപിടിച്ചത്.

ദോഫാര്‍ ഗവര്‍ണറേറ്റിലെ ഹാസിക് നിയാബത്ത് മേഖലയില്‍ വെച്ചാണ് തീപിടിത്തമുണ്ടായത്. കപ്പലില്‍ 11 ജീവനക്കാരാണ് ഉണ്ടായിരുന്നത്. 11 ഇന്ത്യക്കാരെയും ഒമാനികള്‍ രക്ഷപ്പെടുത്തിയതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. ഒരാള്‍ക്ക് ഗുരുതരമല്ലാത്ത പരിക്കുണ്ട്. മറ്റുള്ളവരുടെ ആരോഗ്യ നില തൃപ്തികരമാണ്. മുഴുവന്‍ പേരെയും രക്ഷപ്പെടുത്തി കരക്കെത്തിക്കുകയും ആവശ്യമായ ചികിത്സ നല്‍കുകയും ചെയ്തു.

Read Also - പ്രാഗ് സര്‍വകലാശാല വെടിവെപ്പ്; പരിക്കേറ്റവരില്‍ യുഎഇ പൗരനും ഭാര്യയും

70 കിലോഗ്രാം ലഹരിമരുന്നുമായി മൂന്ന് പേര്‍ ഒമാനില്‍ പിടിയില്‍

മസ്‌കറ്റ്: ഒമാനില്‍ ലഹരിമരുന്നുമായി മൂന്ന് പേര്‍ പിടിയില്‍. ഖുറിയാത്ത് വിലായത്തിലാണ് 70 കിലോഗ്രാം ലഹരിമരുന്ന് പിടിച്ചെടുത്തത്. രണ്ട് ഏഷ്യന്‍ രാജ്യക്കാര്‍ ഉള്‍പ്പെടെയാണ് അറസ്റ്റിലായതെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. കോസ്റ്റ് ഗാര്‍ഡ് പൊലീസ് കമാന്‍ഡാണ് ഖുറിയാത്തിന് സമീപത്ത് നിന്ന് ഇവരെ പിടികൂടിയത്. 29 കിലോഗ്രാം ക്രിസ്റ്റല്‍ മെത്ത്, 47 കിലോഗ്രാം ഹാഷിഷ് എന്നിവയാണ് പിടിച്ചെടുത്തത്. പ്രതികള്‍ക്കെതിരായ നിയമ നടപടികള്‍ പുരോഗമിക്കുകയാണ്. 

അതേസമയം സൗദി അറേബ്യയിലെ തുറമുഖങ്ങള്‍ വഴി ലഹരിമരുന്ന് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തിയിരുന്നു. അല്‍ ഹദീത, അല്‍ ബത്ത തുറമുഖങ്ങള്‍ വഴിയുള്ള ലഹരിമരുന്ന് കടത്താണ് കസ്റ്റംസ് സംഘം പരാജയപ്പെടുത്തിയത്. 117,000 ക്യാപ്റ്റഗണ്‍ ഗുളികകളും 6,000 ഗ്രാമിലേറെ ഷാബുവും പിടിച്ചെടുത്തതായി സകാത്ത്, ടാക്‌സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റി അറിയിച്ചു. അതിര്‍ത്തി കടന്ന് രാജ്യത്തേക്ക് എത്തിയ രണ്ട് ട്രക്കുകളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന് കണ്ടെത്തിയത്. ഒരു ട്രക്കിന്റെ വിവിധ ഭാഗങ്ങളില്‍ ഒളിപ്പിച്ച നിലയിലാണ് 117,210 ക്യാപ്റ്റഗണ്‍ ഗുളികകള്‍ കണ്ടെത്തിയത്. അല്‍ ബത്തയില്‍ മറ്റൊരു സംഭവത്തില്‍ ട്രക്കില്‍ അഗ്നിശമന ഉപകരണത്തിനുള്ളിലാണ് 6,170 ഗ്രാം ഷാബു ഒളിപ്പിച്ചത്. സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. 

കള്ളക്കടത്ത് ചെറുക്കുന്നതിനുള്ള പൊതുജന സഹകരണം അതോറിറ്റി അഭ്യർഥിച്ചിട്ടുണ്ട്. പ്രത്യേക സുരക്ഷാ നമ്പർ (1910), ഇമെയിൽ (1910@zatca.gov.sa), അല്ലെങ്കിൽ രാജ്യാന്തര നമ്പർ (+966 114208417) വഴി കള്ളക്കടത്ത് പ്രവർത്തനങ്ങൾ അറിയിക്കാം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം