Asianet News MalayalamAsianet News Malayalam

വിവാഹം കഴിക്കണമെങ്കിൽ ഈ പരിശോധനയും! നിയമാവലിയിൽ മാറ്റം വേണം, മയക്കുമരുന്ന് ഉപയോഗമില്ലെന്ന സർട്ടിഫിക്കറ്റും

ഇതുസംബന്ധിച്ച നിയമാവലിയിൽ മാറ്റം വരുത്തി വധൂവരന്മാർ മയക്കുമരുന്ന് ഉപയോഗിക്കുന്നവരെല്ലെന്ന് സ്ഥിരീകരിക്കുന്ന പരിശോധനകൾ കൂടി ഉൾപ്പെടുത്തുന്നത് മയക്കുമരുന്നിനെതിരെ രാജ്യം നടത്തിക്കൊണ്ടിരിക്കുന്ന പോരാട്ടത്തിനു പിന്തുണയേകുന്നതാണെന്ന് കൗൺസിൽ അംഗം ആദിൽ ജർബാഅ അഭിപ്രായപ്പെട്ടു.

shura council demanded to include drug addiction test before wedding
Author
First Published Dec 5, 2023, 9:21 PM IST

റിയാദ്:  സൗദി അറേബ്യയില്‍ വിവാഹ പൂര്‍വ്വ പരിശോധനകളില്‍ മയക്കുമരുന്ന് ഉപയോഗം കൂടി ഉള്‍പ്പെടുത്തണമെന്ന് ശൂറാ കൗണ്‍സില്‍ ആവശ്യം. സൗദിയിലെ മുന്‍ ഭരണാധികാരിയായിരുന്ന ഫഹദ് രാജാവിന്റെ മകള്‍ അമീറ ജൗഹറ രാജകുമാരി ഉള്‍പ്പെടുന്ന ഒരു സംഘം കൗണ്‍സില്‍ മെമ്പര്‍മാരാണ് ഈ ആവശ്യം ശൂറ കൗണ്‍സിലില്‍ ഉന്നയിച്ചത്.

ഇതുസംബന്ധിച്ച നിയമാവലിയിൽ മാറ്റം വരുത്തി വധൂവരന്മാർ മയക്കുമരുന്ന് ഉപയോഗിക്കുന്നവരെല്ലെന്ന് സ്ഥിരീകരിക്കുന്ന പരിശോധനകൾ കൂടി ഉൾപ്പെടുത്തുന്നത് മയക്കുമരുന്നിനെതിരെ രാജ്യം നടത്തിക്കൊണ്ടിരിക്കുന്ന പോരാട്ടത്തിനു പിന്തുണയേകുന്നതാണെന്ന് കൗൺസിൽ അംഗം ആദിൽ ജർബാഅ അഭിപ്രായപ്പെട്ടു. നിരവധി സാമൂഹ്യപ്രശ്നങ്ങളുടെയും വിവാഹമോചനത്തിന്റെയും അടിസ്ഥാന കാരണം ഭാര്യാഭർത്താക്കന്മാരുടെ മയക്കു മരുന്നുപയോഗമാണെന്ന് തെളിയിക്കുന്ന റിപ്പോർട്ടുകൾ മുൻനിർത്തി വിവാഹ പൂർവ പരിശോധനയിൽ മയക്കുമുരുന്നുപയോഗം ഇല്ലെന്ന് സ്ഥിരീകരിക്കുന്ന ടെസ്റ്റ് ഉൾപ്പെടുത്തണമെന്ന് പ്രമേയത്തിന് പിന്തുണ നൽകിയ അംഗങ്ങൾ പറഞ്ഞു. ഈമാൻ ജിബ് രീൻ, അബ്ദുറഹ്മാൻ അൽ റാജ് ഹി, മുഹമ്മദ് അൽ മസ് യദ്, ഡോ ഹാദി അൽ യാമി തുടങ്ങിയവരും പ്രമേയത്തെ പിന്തുണച്ച് ശൂറ കൗൺസിലിൽ  സംസാരിച്ചു.

Read Also - ആറ് സംഖ്യകളില്‍ അഞ്ചും 'മാച്ച്'; നിനച്ചിരിക്കാതെ ഭാഗ്യമെത്തി, സുദര്‍ശന്‍ നേടിയത് 22,66,062 രൂപ

റോഡുകളുടെ തകരാറുകള്‍ കണ്ടെത്തി അറ്റകുറ്റപ്പണി നടത്താൻ നൂത മൊബൈല്‍ സാങ്കേതിക സംവിധാനം, ഗൾഫിൽ ആദ്യം

റിയാദ്: രാജ്യത്തെ റോഡുകളുടെ തകരാറുകള്‍ നിരീക്ഷിച്ച് അറ്റകുറ്റപ്പണി നടത്താനും ട്രാഫിക് അടയാളങ്ങള്‍ പതിക്കാനും നൂതന മൊബൈല്‍ സാങ്കേതിക സംവിധാനം. ഇത്തരത്തിലൊരു സംവിധാനം ഉപയോഗിക്കുന്ന ഗള്‍ഫ് മേഖലയിലെ ആദ്യരാജ്യമാകുകയാണ് സൗദി അറേബ്യ.

റോഡ്‌സ് ജനറല്‍ അതോറിറ്റിയാണ് ഇത് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അറ്റകുറ്റപ്പണികള്‍ മികവുറ്റ നിലയില്‍ നടത്തുകയും റോഡുകളുടെ സുരക്ഷിതത്വം ഉറപ്പാക്കുകയും ചെയ്യുകയാണ് ലക്ഷ്യം. റോഡുകളുടെ ഗുണനിലവാരം വിലയിരുത്താനും ഇതുവഴി സാധിക്കും. ഒപ്പം റോഡില്‍ ആവശ്യമായ ട്രാഫിക് അടയാളങ്ങള്‍ പതിക്കാനും ഈ യന്ത്രത്തിന് കഴിയും. ഉയര്‍ന്ന റെസല്യൂഷനിലുള്ള കാമറ വഴിയാണ് റോഡ് പരിശോധിക്കുക. 

ലൊക്കേഷന്‍ നിര്‍ണയത്തിനായി ഉപകരണത്തില്‍ ജി.പി.എസും ഘടിപ്പിച്ചിട്ടുണ്ട്. വാഹനത്തില്‍ ഘടിപ്പിച്ച് മണിക്കൂറില്‍ 80 കിലോമീറ്റര്‍ വരെ വേഗതയില്‍ സഞ്ചരിച്ച് ആവശ്യമായ ജോലികള്‍ നിര്‍വഹിക്കാന്‍ ഈ ഉപകരണത്തിന് കഴിയും. റോഡില്‍ ആവശ്യമായ അടയാളങ്ങള്‍ ഇങ്ങനെ പതിക്കാന ചെയ്യും. റോഡ് അറ്റകുറ്റ പണികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികളുടെ അപകടസാധ്യത കാര്യമായി കുറക്കുകയും ചെയ്യും. 

അറ്റകുറ്റപ്പണികളുടെ കാര്യക്ഷമതയും ഗുണനിലവാരവും വര്‍ദ്ധിപ്പിക്കുകയും ചെലവ് കുറയ്ക്കുകയും റോഡ് അടയാളങ്ങള്‍ പുതുക്കുകയും ചെയ്യും. രാജ്യത്തെ മുഴുവന്‍ റോഡുകളുടെയും ഗുണനിലവാരം, സുരക്ഷ, ഗതാഗത സാന്ദ്രത എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാണ് ഈ സംവിധാനം ഏര്‍പ്പെടുത്തിയതെന്നും റോഡ്‌സ് അതോറിറ്റി വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം... 

Latest Videos
Follow Us:
Download App:
  • android
  • ios