തെക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലെ വാദികളില്‍ കുടുങ്ങിയ രണ്ടുപേരെ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അധികൃതര്‍ രക്ഷപ്പെടുത്തി. നഖല്‍ വിലായത്തില്‍ വീട്ടില്‍ വെള്ളം കയറിയതോടെ കുടുങ്ങിയ ഒരാളെയും വാദികളില്‍ അകപ്പെട്ട 14 പേരെയും രക്ഷപ്പെടുത്തിയിട്ടുണ്ട്.
മസ്‌കറ്റ്: കനത്ത മഴയെ (heavy rain)തുടര്‍ന്ന് ഒമാനില്‍(Oman) ആറുപേര്‍ മരിച്ചു. വിവിധ ഗവര്‍ണറേറ്റുകളിലും വാദികളിലും വീടുകളിലും കുടുങ്ങിയ 20 പേരെ രക്ഷപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു.
തെക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലെ വാദികളില്‍ കുടുങ്ങിയ രണ്ടുപേരെ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അധികൃതര്‍ രക്ഷപ്പെടുത്തി. നഖല്‍ വിലായത്തില്‍ വീട്ടില്‍ വെള്ളം കയറിയതോടെ കുടുങ്ങിയ ഒരാളെയും വാദികളില്‍ അകപ്പെട്ട 14 പേരെയും രക്ഷപ്പെടുത്തിയിട്ടുണ്ട്. മസ്‌കത്തിലെ സീബ് വിലായത്തിലെ വാദിയില്‍ നിന്ന് രണ്ടുപേരെയും സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അധികൃതര്‍ രക്ഷപ്പെടുത്തി. റോഡുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് പലയിടങ്ങളിലും ഗതാഗതം തടസ്സപ്പെട്ടു. വാദികള്‍ മുറിച്ചു കടക്കരുതെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഒമാനില്‍ ബുധനാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത
മസ്‌കറ്റ്: അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ഒമാന്റെ തീരത്തേക്ക് നീങ്ങുന്നതിന്റെ ഫലമായി പല പ്രദേശങ്ങളിലും കനത്ത മഴയ്ക്ക് സാധ്യത. ബുധനാഴ്ച വരെ മുസന്ദം ഗവണറേറ്റ്, വടക്കന്‍ അല്‍ ബത്തിന, തെക്കന്‍ അല്‍ ബത്തിന, മസ്‌കറ്റ്, തെക്കന്‍ അല്‍ ശര്‍ഖിയ, വടക്കന്‍ ശര്‍ഖിയ ബറേമി,ദാഖിലിയ, ദാഹിരാ എന്നീ മേഖലകളില്‍ ഇടിയോട് കൂടി മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഒമാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
തിരമാലകള്‍ രണ്ടു മുതല്‍ മൂന്നു മീറ്റര്‍ ഉയരത്തില്‍ ആഞ്ഞടിക്കുവാനും കടല്‍ പ്രക്ഷുബ്ധമാകുവാനും സാധ്യതയുണ്ട്. ശക്തമായ കാറ്റ് മൂലം മരുഭൂമിയിലും തുറസ്സായ പ്രദേശങ്ങളിലും പൊടിക്കാറ്റിന് സാധ്യതയുള്ളതിനാല്‍ വാഹനയാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതരുടെ ജാഗ്രതാ നിര്‍ദ്ദേശത്തില്‍ പറയുന്നു. വാദികള്‍ മുറിച്ചുകടക്കരുതെന്നും താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് മാറി നില്‍ക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
