Asianet News MalayalamAsianet News Malayalam

അടിയന്തരമായി ആളുകളെ ഒഴിപ്പിക്കുന്നെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഒമാന്‍ അധികൃതര്‍

സീബ് വിലായത്തിലെയും ബര്‍ക വിലായത്തിലെയും തീര പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നതായും പ്രദേശത്ത് അടിയന്തര സാഹചര്യം പ്രഖ്യാപിച്ചുവെന്നുമാണ് വ്യാപകമായി പ്രചരിക്കുന്ന റിപ്പോര്‍ട്ടുകളിലുള്ളത്.

social media rumours of emergency and evacuation of residents dismissed by Oman authorities
Author
Muscat, First Published Jul 26, 2022, 9:27 PM IST

മസ്‍കത്ത്: ഒമാനിലെ ചില തീരപ്രദേശങ്ങളില്‍ നിന്ന് അടിയന്തരമായി ആളുകളെ ഒഴിപ്പിക്കുന്നെന്ന വാര്‍ത്തകള്‍ നിഷേധിച്ച് അധികൃതര്‍. സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായ പ്രചരണം നടക്കുന്ന സാഹചര്യത്തിലാണ് നാഷണല്‍ കമ്മിറ്റി ഫോണ്‍ എമര്‍ജന്‍സി മാനേജ്‍മെന്റ് വിശദീകരണവുമായി രംഗത്തെത്തിയത്. 

സീബ് വിലായത്തിലെയും ബര്‍ക വിലായത്തിലെയും തീര പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നതായും പ്രദേശത്ത് അടിയന്തര സാഹചര്യം പ്രഖ്യാപിച്ചുവെന്നുമാണ് വ്യാപകമായി പ്രചരിക്കുന്ന റിപ്പോര്‍ട്ടുകളിലുള്ളത്. തീരപ്രദേശങ്ങളില്‍ അടിയന്തര സാഹചര്യം സംബന്ധിച്ച് അറിയിപ്പ് നല്‍കിയെന്നും ഇവിടങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നുവെന്നുമുള്ള തരത്തില്‍ പ്രചരിക്കുന്നത് അടിസ്ഥാന രഹിതമായ കാര്യങ്ങളാണെന്ന് നാഷണല്‍ കമ്മിറ്റി ഫോണ്‍ എമര്‍ജന്‍സി മാനേജ്‍മെന്റ് പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു. രാജ്യം ഇപ്പോള്‍ നേരിടുന്ന ന്യനമര്‍ദത്തിന്റെ ആഘാതം പൂര്‍ണമായും ഇല്ലാതാകുന്നതു വരെ എമര്‍ജന്‍സി മാനേജ്‍മെന്റ് സബ് കമ്മിറ്റികള്‍ പ്രവര്‍ത്തനം തുടരുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Read also:  നിയന്ത്രണമുള്ള ഗുളികകളുമായെത്തിയ യുവാവ് വിമാനത്താവളത്തില്‍ പിടിയില്‍

ദുബൈയിലെ വെയര്‍ഹൗസില്‍ തീപിടുത്തം; നിയന്ത്രണ വിധേയമാക്കാന്‍ ശ്രമമെന്ന് സിവില്‍ ഡിഫന്‍സ്
ദുബൈ: ദുബൈയിലെ വെയര്‍ഹൗസിലുണ്ടായ തീപിടുത്തം നിയന്ത്രിക്കാന്‍ സിവില്‍ ഡിഫന്‍സ് ശ്രമം തുടരുന്നു. റാല്‍ അല്‍ ഖോര്‍ - 2ല്‍ പ്രവര്‍ത്തിക്കുന്ന ടിമ്പര്‍ ഗോഡൗണിലാണ് സംഭവമെന്ന് ദുബൈ മീഡിയ ഓഫീസ് ട്വീറ്റ് ചെയ്‍തു. സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നാല്‍ ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന ചില സാധനങ്ങള്‍ വേഗത്തില്‍ തീപിടിക്കുന്ന സ്വഭാവത്തിലുള്ളവയായിരുന്നതിനാല്‍ പ്രദേശത്ത് കനത്ത പുക നിറഞ്ഞതായി ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു.
 

Read also: സൗദി അറേബ്യയുടെ തെക്കൻ മേഖലയിൽ കനത്ത മഴയും വെള്ളപ്പൊക്കവും

കുവൈത്തില്‍ വീടിന് തീപിടിച്ച് ഏഷ്യക്കാരന്‍ മരിച്ചു
കുവൈത്ത് സിറ്റി: കുവൈത്തിലെ ഫര്‍വാനിയയില്‍ വീടിന് തീപിടിച്ച് ഏഷ്യക്കാരന്‍ മരിച്ചു. ഫര്‍വാനിയ, ജലീബ് അല്‍ ശുയൂഖ് എന്നീ ഫയര്‍ സ്റ്റേഷനുകളില്‍ നിന്നുള്ള അഗ്നിശമനസേനാംഗങ്ങളെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. പ്രവാസി ബാച്ചിലര്‍മാര്‍ താമസിക്കുന്ന വീട്ടിലാണ് തീപിടിത്തമുണ്ടായത്. വീടിന്റെ രണ്ടാം നിലയിലെ ഒരു മുറിയിലാണ് തീ പടര്‍ന്നുപിടിച്ചത്. അഗ്നിശമന സേനാംഗങ്ങള്‍ ഉടന്‍ സ്ഥലത്തെത്തി തീയണക്കുകയും രക്ഷാപ്രവര്‍ത്തനം നടത്തുകയും ചെയ്തു.

ലഹരിമരുന്ന് കടത്ത്; കുവൈത്തില്‍ പ്രവാസി ഇന്ത്യക്കാരന് വധശിക്ഷ

സൗദിയില്‍ ഇലക്ട്രോണിക് ഷോപ്പിന്റെ ഗോഡൗണിൽ തീപിടുത്തം; പ്രവാസി മലയാളി മരിച്ചു
റിയാദ്: സൗദി അറേബ്യയിൽ ഇലക്ട്രോണിക് ഷോപ്പിന്റെ ഗോഡൗണിൽ ഉണ്ടായ തീപിടുത്തത്തിൽ മലയാളി മരിച്ചു. കിഴക്കൻ പ്രവിശ്യയിലെ ജുബൈൽ നഗരത്തിലുള്ള ജബൽ സ്ട്രീറ്റിലെ സ്വകാര്യ ഇലക്ട്രിക് സ്ഥാപനത്തിലെ ജീവനക്കാരനായ പാലക്കാട് കാരക്കുറിശി സ്വദേശി സ്രാമ്പിക്കൽ വീട്ടിൽ നാസർ സ്രാമ്പിക്കൽ (57) ആണ് മരിച്ചത്. 

വ്യാഴാഴ്ച പകലായിരുന്നു ഗോഡൗണിനിൽ തീപിടുത്തം ഉണ്ടായത്. ഫയർഫോഴ്സ് ഉടന്‍ തന്നെയെത്തി തീ കെടുത്തുകയായിരുന്നു. മൃതദേഹം പൊലീസ് ജുബൈൽ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. അബ്ദുല്ല - സൈനബ ദമ്പതികളുടെ മകനാണ് മരിച്ച നാസര്‍. ഭാര്യ - ഹാലിയത്ത് ബീവി. മകൻ ബഹീജ് രണ്ടുമാസം മുമ്പ് മരിച്ചു. ബാസിം, സിത്തു എന്നിവരാണ് മറ്റുമക്കൾ.

ഐഎസിൽ ചേർന്ന കുവൈത്തി പൗരന് അഞ്ച് വർഷം കഠിന തടവ്

Follow Us:
Download App:
  • android
  • ios