Asianet News MalayalamAsianet News Malayalam

സൗദി അറേബ്യയുടെ തെക്കൻ മേഖലയിൽ കനത്ത മഴയും വെള്ളപ്പൊക്കവും

അസീര്‍, നജ്‌റാന്‍, ജിസാന്‍, അല്‍ബാഹ, മക്ക എന്നിവിടങ്ങളില്‍ മഴയുണ്ടാകുമെന്നും ജാഗ്രത പാലിക്കണമെന്നും നേരത്തെ തന്നെ സിവില്‍ ഡിഫന്‍സ് വിഭാഗം മുന്നറിയിപ്പ് നല്‍കിയതാണ്.

heavy rain and flood at southern regions of saudi arabia
Author
Riyadh Saudi Arabia, First Published Jul 26, 2022, 6:38 PM IST

റിയാദ്: സൗദി അറേബ്യയുടെ തെക്കൻ മേഖലയിലുള്ള അസീര്‍ പ്രവിശ്യയിലെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ തുടരുന്നു. പ്രവിശ്യയുടെ വിവിധ ഭാഗങ്ങള്‍  ഇപ്പോള്‍ വെള്ളത്തിനടിയിലാണ്. അബഹ, അല്‍മജാരിദ, തനൂമ, രിജാല്‍ അല്‍മാ, നമാസ്, തരീബ്, തത്‌ലീസ്, മഹായില്‍, ഖമീസ് മുശൈത്ത്, അല്‍അംവാഹ്, ബല്ലസ്മര്‍, ഹൈമ, ബല്ലഹ്മര്‍ തുടങ്ങിയ പ്രദേശളിലെല്ലാം മഴ തുടരുന്നു. 

അസീര്‍, നജ്‌റാന്‍, ജിസാന്‍, അല്‍ബാഹ, മക്ക എന്നിവിടങ്ങളില്‍ മഴയുണ്ടാകുമെന്നും ജാഗ്രത പാലിക്കണമെന്നും നേരത്തെ തന്നെ സിവില്‍ ഡിഫന്‍സ് വിഭാഗം മുന്നറിയിപ്പ് നല്‍കിയതാണ്. അബഹയുടെ വടക്ക് ഭാഗത്ത് ബനീ മാലിക് ഗ്രാമത്തില്‍ നിന്ന് ഫോട്ടോഗ്രാഫര്‍ റശൂദ് അല്‍ഹാരിസി പകര്‍ത്തിയ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായിരിക്കുകയാണ്.
 

Read also: മന്ത്രവാദത്തിന് ഉപയോഗിക്കുന്ന സാധനങ്ങളുമായെത്തിയ പ്രവാസി വിമാനത്താവളത്തില്‍ അറസ്റ്റിലായി

കുവൈത്തില്‍ വീടിന് തീപിടിച്ച് ഏഷ്യക്കാരന്‍ മരിച്ചു
കുവൈത്ത് സിറ്റി: കുവൈത്തിലെ ഫര്‍വാനിയയില്‍ വീടിന് തീപിടിച്ച് ഏഷ്യക്കാരന്‍ മരിച്ചു. ഫര്‍വാനിയ, ജലീബ് അല്‍ ശുയൂഖ് എന്നീ ഫയര്‍ സ്റ്റേഷനുകളില്‍ നിന്നുള്ള അഗ്നിശമനസേനാംഗങ്ങളെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. പ്രവാസി ബാച്ചിലര്‍മാര്‍ താമസിക്കുന്ന വീട്ടിലാണ് തീപിടിത്തമുണ്ടായത്. വീടിന്റെ രണ്ടാം നിലയിലെ ഒരു മുറിയിലാണ് തീ പടര്‍ന്നുപിടിച്ചത്. അഗ്നിശമന സേനാംഗങ്ങള്‍ ഉടന്‍ സ്ഥലത്തെത്തി തീയണക്കുകയും രക്ഷാപ്രവര്‍ത്തനം നടത്തുകയും ചെയ്തു.

ലഹരിമരുന്ന് കടത്ത്; കുവൈത്തില്‍ പ്രവാസി ഇന്ത്യക്കാരന് വധശിക്ഷ

സൗദിയില്‍ ഇലക്ട്രോണിക് ഷോപ്പിന്റെ ഗോഡൗണിൽ തീപിടുത്തം; പ്രവാസി മലയാളി മരിച്ചു

റിയാദ്: സൗദി അറേബ്യയിൽ ഇലക്ട്രോണിക് ഷോപ്പിന്റെ ഗോഡൗണിൽ ഉണ്ടായ തീപിടുത്തത്തിൽ മലയാളി മരിച്ചു. കിഴക്കൻ പ്രവിശ്യയിലെ ജുബൈൽ നഗരത്തിലുള്ള ജബൽ സ്ട്രീറ്റിലെ സ്വകാര്യ ഇലക്ട്രിക് സ്ഥാപനത്തിലെ ജീവനക്കാരനായ പാലക്കാട് കാരക്കുറിശി സ്വദേശി സ്രാമ്പിക്കൽ വീട്ടിൽ നാസർ സ്രാമ്പിക്കൽ (57) ആണ് മരിച്ചത്. 

വ്യാഴാഴ്ച പകലായിരുന്നു ഗോഡൗണിനിൽ തീപിടുത്തം ഉണ്ടായത്. ഫയർഫോഴ്സ് ഉടന്‍ തന്നെയെത്തി തീ കെടുത്തുകയായിരുന്നു. മൃതദേഹം പൊലീസ് ജുബൈൽ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. അബ്ദുല്ല - സൈനബ ദമ്പതികളുടെ മകനാണ് മരിച്ച നാസര്‍. ഭാര്യ - ഹാലിയത്ത് ബീവി. മകൻ ബഹീജ് രണ്ടുമാസം മുമ്പ് മരിച്ചു. ബാസിം, സിത്തു എന്നിവരാണ് മറ്റുമക്കൾ.

Follow Us:
Download App:
  • android
  • ios