എക്സ് അക്കൗണ്ടിലാണ് ട്രാഫിക് വകുപ്പ് ഇക്കാര്യം ആവശ്യപ്പെട്ടത്.

റിയാദ്: മോട്ടോർ സൈക്കിൾ യാത്രക്കാർ റോഡുകളിലെ നിയന്ത്രണങ്ങളും നിർദേശങ്ങളും പാലിക്കണമെന്ന് സൗദി ട്രാഫിക് വകുപ്പിെൻറ മുന്നറിയിപ്പ്. എക്സ് അക്കൗണ്ടിലാണ് ട്രാഫിക് വകുപ്പ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഏത് റോഡുകളിലൂടെയും മോട്ടാർ സൈക്കിൾ ഓടിക്കുമ്പോൾ ഹെൽമെറ്റ് ധരിക്കണം, നമ്പർ പ്ലേറ്റുകൾ നിശ്ചിത സ്ഥലത്ത് സ്ഥാപിക്കണം, നിർദ്ദിഷ്ട റൂട്ട് പാലിക്കണം, മറ്റ് റൂട്ടുകൾക്കിടയിലൂടെ നീങ്ങരുത്. വേഗപരിധി പാലിക്കുകയും സുരക്ഷിതവും മതിയായതുമായ അകലം പാലിക്കുകയും വേണമെന്നും ട്രാഫിക് വകുപ്പ് ആവശ്യപ്പെട്ടു.

Read Also - ഇത് കര വേറെയാ മോനെ, നൈസായി രക്ഷപ്പെടാമെന്ന് കരുതിയോ? ഇടിച്ചിട്ട് പോയ കാര്‍ ഇനി ഒരു ബാഗിലാക്കി കൊണ്ടുപോകാം!

വിദ്യാര്‍ത്ഥികളും അധ്യാപകരുമായി പോയ വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ട് സൗദിയില്‍ ഒമ്പത് പേര്‍ക്ക് പരിക്ക്

റിയാദ്: സൗദി അറേബ്യയില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരുമായി പോയ രണ്ട് വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ 9 പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ചയാണ് തെക്ക് പടിഞ്ഞാറന്‍ സൗദിയില്‍ അപകടമുണ്ടായത്.

അല്‍ ബാഹ മേഖലയിലെ അല്‍ മക്വാ ഗവര്‍ണറേറ്റില്‍ വനിതാ അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും കയറ്റി കൊണ്ടുപോയ മിനിബസ് വിദ്യാര്‍ത്ഥികളുമായി പോയ വാഹനത്തില്‍ ഇടിക്കുകയായിരുന്നു. വിവരം അറിഞ്ഞ ഉടന്‍ തന്നെ സൗദി റെഡ് ക്രസന്‍റ് സംഘം അപകടം നടന്ന സ്ഥലത്തെത്തിയിരുന്നു. അപകടത്തില്‍ പരിക്കേറ്റവരെ പ്രാദേശിക ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. അപകടം ഉണ്ടായതെങ്ങനെയെന്ന് വ്യക്തമായിട്ടില്ല. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...