റാസല്‍ഖൈമ: റാസല്‍ഖൈമയില്‍ വെള്ളിയാഴ്ചയുണ്ടായ വഹനാപകടത്തില്‍ 17 വയസുകാരന്‍ മരിച്ചു. മസാഫി സ്കൂളിലെ പന്ത്രണ്ടാം ക്സാസ് വിദ്യാര്‍ത്ഥി സുല്‍ത്താന്‍ എം ആണ് മരിച്ചത്. സുഹൃത്തും ബന്ധുവുമായ മറ്റൊരു വിദ്യാര്‍ത്ഥിക്ക് സംഭവത്തില്‍ ഗുരുതര പരിക്കേറ്റു. മരിച്ച വിദ്യാര്‍ത്ഥിയും പരിക്കേറ്റയാളും സ്വദേശികളാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായാണ് അപകടം സംഭവിച്ചത്. വിദ്യാര്‍ത്ഥി സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു.