കൊവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ വഴിയായിരുന്നു പരീക്ഷ. നൂറ് കണക്കിന് വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതി. വിജയികളായ വിദ്യാര്‍ഥികളെയും അധ്യാപകരെയും മദ്‌റസകളെയും ഒമാന്‍ ഐ.സി.എഫ്, എസ്.ജെ.എം കമ്മിറ്റികള്‍ അഭിനന്ദിച്ചു.
മസ്‍കത്ത്: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് 5, 7, 10 ക്ലാസുകളിലെ പൊതു പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ഒമാന്‍ സുന്നി റെയ്ഞ്ചിന് കീഴിലുള്ള മദ്‌റസകളിലെ വിദ്യാര്‍ഥികള്‍ ഉന്നത വിജയം നേടി.
അഞ്ചാം തരത്തില്‍ മുഹമ്മദ് ഡാനിഷ് ബിന്‍ ഇര്‍ശാദ്, മുഹമ്മദ് ഫൈസാന്‍ എന്‍ വി (മദ്രസത്തുല്‍ ഹൂദാ ഗുബ്ര), സജ ഫാത്തിമ സാഹിര്‍ (സി എം വലിയ്യുല്ലാഹി മെമ്മോറിയല്‍ മദ്‌റസ അല്‍ ഖുവൈര്‍), അഹ്മദ് റബാഹ് (മദ്‌റസത്തു മര്‍ക്കസു തഅലിം ഇബ്രി), സിയാന ഫാത്തിമ (സുന്നി ജമാ അത് മദ്‌റസ സലാല) എന്നിവര്‍ മുഴുവന്‍ വിഷയങ്ങളിലും A++ നേടി.
ഏഴാം തരത്തില്‍ ആയിഷ ഫെബിന്‍, മുഹമ്മദ് ഉനൈസ്, ഫാത്തിമ റിംഷ (മര്‍കസുല്‍ ഉലൂം മദ്‌റസ കസബ് ) എന്നിവരും പത്താം തരത്തില്‍ അയ്യൂബ് നാസര്‍ (സുന്നി ജമാ അത് മദ്‌റസ സലാല), നേഹ ഫാത്തിമ (അല്‍ കൗസര്‍ മദ്‌റസ റൂവി) എന്നിവര്‍ ഉന്നത ഗ്രേഡ് കരസ്ഥമാക്കി.
കൊവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ വഴിയായിരുന്നു പരീക്ഷ. നൂറ് കണക്കിന് വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതി. വിജയികളായ വിദ്യാര്‍ഥികളെയും അധ്യാപകരെയും മദ്‌റസകളെയും ഒമാന്‍ ഐ.സി.എഫ്, എസ്.ജെ.എം കമ്മിറ്റികള്‍ അഭിനന്ദിച്ചു.