വാഹനങ്ങളുടെ പതിവ് പരിശോധന നടത്തുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്
കുവൈത്ത് സിറ്റി: കുവൈത്തിൽ ക്രിസ്റ്റൽ മെത്തുമായി ഒരാൾ പിടിയിൽ. അഹമ്മദി സെക്യൂരിറ്റി പട്രോളിങ് സംഘമാണ് ഇയാളെ പിടികൂടിയത്. പതിവ് പരിശോധനയ്ക്കിടെ സംശയം തോന്നിയതിനെ തുടർന്നാണ് ഇയാളുടെ വാഹനവും പരിശോധിച്ചതെന്ന് അധികൃതർ പറഞ്ഞു. സുരക്ഷാ ഉറവിടങ്ങൾ അനുസരിച്ച്, വാഹനങ്ങളുടെ പതിവ് പരിശോധന നടത്തുന്നതിനിടെ ഒരു വാഹനം നിർത്താൻ ആവശ്യപ്പെട്ട് തടഞ്ഞു. വാഹനത്തിലെ ഡ്രൈവറുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്ന് അയാളോട് സിവിൽ ഐഡി ചോദിച്ചു. അപ്പോൾ അയാളുടെ കൈയിൽ നിന്ന് ഒരു ബാഗ് തറയിലേക്ക് വീഴുകയായിരുന്നു. അധികൃതർ ബാഗ് വാങ്ങി പരിശോധിച്ചപ്പോഴാണ് ലഹരിവസ്തുക്കൾ അതിൽ നിന്നും കണ്ടെത്തിയത്. ഡ്രൈവറെ ഉടൻ തന്നെ അറസ്റ്റ് ചെയ്യുകയും തുടർ നടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറുകയും ചെയ്തു.
read more: ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം കുവൈത്ത് സോണിന്റെ പ്രവർത്തനോദ്ഘാടനം നിർവ്വഹിച്ചു


