തൊഴിലാളികൾ തങ്ങളുടെ സ്പോൺസർമാരുടെ വീടുകളിൽ നിന്ന് ഒളിച്ചോടുന്ന സംഭവങ്ങളെക്കുറിച്ച് ബന്ധപ്പെട്ട കുവൈത്തികളിൽ നിന്നുള്ള നിരവധി റിപ്പോർട്ടുകൾ റെസിഡൻസി അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻ ടീമിന് ലഭിച്ചിരുന്നു.

കുവൈത്ത് സിറ്റി: മറ്റ് രാജ്യങ്ങളില്‍ നിന്നെത്തുന്ന വനിതാ ഗാര്‍ഹിക തൊഴിലാളികളെ സ്‌പോൺസർമാരുടെ വീടുകളിൽ നിന്ന് കടത്തിക്കൊണ്ടുപോയി ദിവസക്കൂലിക്ക് നിയമിച്ച സിറിയൻ പ്രവാസി അറസ്റ്റിൽ. ആഭ്യന്തര മന്ത്രാലയത്തലെ മൈഗ്രന്‍റ് വർക്കേഴ്‌സ് ഷെൽട്ടർ വിഭാഗം നടത്തിയ ഓപ്പറേഷനിലാണ് ഇയാൾ പിടിയിലായത്. 

തൊഴിലാളികൾ തങ്ങളുടെ സ്പോൺസർമാരുടെ വീടുകളിൽ നിന്ന് ഒളിച്ചോടുന്ന സംഭവങ്ങളെക്കുറിച്ച് ബന്ധപ്പെട്ട കുവൈത്തികളിൽ നിന്നുള്ള നിരവധി റിപ്പോർട്ടുകൾ റെസിഡൻസി അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻ ടീമിന് ലഭിച്ചിരുന്നു. തുടര്‍ന്ന് പ്രത്യേക സംഘത്തെ നിയോ​ഗിച്ച് പരിശോധന നടത്തുകയായിരുന്നു.

ജാബർ അൽ അഹമ്മദ് ഏരിയയിലെ സ്‌പോൺസറുടെ വീട്ടിൽ നിന്ന് ഒരു ​ഗാർഹിക തൊഴിലാളിയെ വിദഗ്ധമായി കടത്തിക്കൊണ്ടു പോയ സംഭവത്തിൽ സിറിയൻ പൗരനായ പ്രതിയെ പിടികൂടുകയായിരുന്നു. ഇയാളെ പിടികൂടി ഇൻവെസ്റ്റിഗേഷൻ ബ്യൂറോയ്ക്ക് കൈമാറി. ജലീബ് അൽ ഷുവൈക്ക് പ്രദേശത്തെ ഒരു അപ്പാർട്ട്‌മെന്റിൽ ഒളിച്ചിരിക്കുന്ന നാല് വനിതാ തൊഴിലാളികളെയും അന്വേഷണത്തില്‍ കണ്ടെത്തി.

Read Also - പ്രവാസികള്‍ക്ക് ആശ്വാസം; പ്രശ്‌നങ്ങള്‍ നേരിട്ട് അറിയിക്കാം, ഇന്ത്യന്‍ എംബസിയില്‍ ആദ്യ ഓപ്പണ്‍ ഹൗസ്

പ്രവാസി ബാച്ചിലര്‍മാരുടെ താമസം സംബന്ധിച്ച് പുതിയ നിയമം വരുന്നു; കര്‍ശന വ്യവസ്ഥകളില്‍ ഇളവ് ഒരു ജോലിയില്‍ മാത്രം

കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസി ബാച്ചിലര്‍മാരുടെ താമസ സ്ഥലങ്ങള്‍ സംബന്ധിച്ച് പുതിയ നിയമം കൊണ്ടുവരുന്നു. രാജ്യത്തെ പ്രത്യേക താമസ മേഖലകളില്‍ നിന്ന് ബാച്ചിലര്‍മാരെ പൂര്‍ണമായി ഒഴിവാക്കാന്‍ ഉദ്ദേശിച്ചു കൊണ്ടുള്ള നിയമത്തിന്റെ കരട് കുവൈത്ത് മുനിസിപ്പില്‍കാര്യ മന്ത്രിയും കമ്മ്യൂണിക്കേഷന്‍സ് അഫയേഴ്സ് സഹമന്ത്രിയുമായ ഫഹദ് അല്‍ ശൗല മന്ത്രിസഭയ്ക്ക് മുന്നില്‍ സമര്‍പ്പിച്ചു.

ഫത്വ - നിയമ നിര്‍മാണ വകുപ്പില്‍ നിന്നുള്ള അംഗീകാരം ലഭിച്ച ശേഷമാണ് ബില്‍ സമര്‍പ്പിച്ചിരിക്കുന്നതെന്ന് രാജ്യത്തെ സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് കുവൈത്തി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കുവൈത്തിലെ കുടുംബ താമസ മേഖലകളിലും പ്രൈവറ്റ് ഹൗസിങ് ഏരിയകളിലും പ്രവാസി ബാച്ചിലര്‍മാര്‍ വീടുകളോ വീടുകളുടെ ഭാഗമോ വാടകയ്ക്ക് എടുത്ത് താമസിക്കുന്നത് വിലക്കുന്ന വകുപ്പുകള്‍ പുതിയതായി അവതരിപ്പിച്ച നിയമത്തിലുണ്ട്.

പ്രവാസി ബാച്ചിലര്‍മാര്‍ ഈ മേഖലകളില്‍ താമസിക്കുന്നതിന് സമ്പൂര്‍ണ നിരോധനം കൊണ്ടുവരും. ഇതിന് പുറമെ ഈ നിരോധനത്തിന്റെ പരിധിയില്‍ വരാത്ത വിദേശികള്‍ക്ക് വീടുകള്‍ വാടകയ്ക്ക് നല്‍കുന്ന ഉടമകള്‍ വാടക കരാറിന്റെ പകര്‍പ്പ് മുനിസിപ്പാലിറ്റിക്ക് സമര്‍പ്പിക്കുകയും പ്രാദേശിക മേയറുടെ അംഗീകാരം വാങ്ങുകയും ചെയ്യണം. ഈ നിയമത്തിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി ഉണ്ടാക്കിയ കരാറുകള്‍ക്കും ധാരണകള്‍ക്കും നിയമ സാധുതയുണ്ടാവുകയില്ല. കുടുംബങ്ങള്‍ക്ക് താമസിക്കാനായി നിജപ്പെടുത്തിയിട്ടുള്ള സ്ഥലങ്ങളിലും പ്രൈവറ്റ് ഹൗസിങ് ഏരിയകളിലും വാടകയ്ക്കോ അല്ലാതെയോ താമസിക്കുന്ന പ്രവാസി ബാച്ചിലര്‍മാര്‍ക്ക് സിവില്‍ കാര്‍ഡ് അനുവദിക്കില്ലെന്നും നിയമത്തില്‍ പറയുന്നു. വീട്ടുടമസ്ഥന്റെ അടുത്ത ബന്ധുക്കളായ വിദേശികള്‍ക്ക് ഇതില്‍ ഇളവ് ലഭിക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...