ഇദ്ദേഹം ഓടിച്ചിരുന്ന വാഹനം ഒരു ടാങ്കറുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.
മസ്കറ്റ്: ഒമാനിലെ സലാലയില്‍ വാഹനാപകടത്തില്‍ തമിഴ്നാട് സ്വദേശി മരിച്ചു. തഞ്ചാവൂർ മതക്കോട്ടൈ റോഡ് ഇനയത്തുക്കൺപട്ടി സ്വദേശി നീതിപതി സിൻഹ (49) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചക്ക് ശേഷം റൈസൂത്തിലാണ് അപകടം ഉണ്ടായത്.
ഇദ്ദേഹം ഓടിച്ചിരുന്ന വാഹനം ഒരു ടാങ്കറുമായി കൂട്ടിയിടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ ഇദ്ദേഹം മരിച്ചു. ഒനേക്ക് കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യ ഷീബ എബനേസർ സലാല യൂനിവേഴ്സിറ്റി ഓഫ് ടെക്നോളജി ആൻഡ് അപ്ലൈഡ് സയൻസിലെ അധ്യാപികയാണ്. രണ്ട് മക്കളുണ്ട്. നാട്ടിൽ പഠിക്കുന്ന കുട്ടികൾ അവധിക്കാലം ചിലവഴിക്കാൻ സലാലയിൽ എത്തിയിട്ടുണ്ട്.


