വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ പ​ര​മാ​ധി താ​പ​നി​ല ശ​രാ​ശ​രി 22 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ ആ​യി​രി​ക്കും.

കുവൈത്ത് സിറ്റി: കുവൈത്തില്‍ വരുന്ന ദിവസങ്ങളില്‍ താപനില കുറയുമെന്ന് അറിയിപ്പ്. ശനി, ഞായര്‍ ദിവസങ്ങളില്‍ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. വരുന്ന ആഴ്ച രാജ്യത്ത് ശൈത്യതരംഗം തുടരും. 

വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ പ​ര​മാ​ധി താ​പ​നി​ല ശ​രാ​ശ​രി 22 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ ആ​യി​രി​ക്കും. രാ​ത്രി​യി​ൽ 7-9 ഡി​ഗ്രി വ​രെ കു​റ​യും. ശ​നി​യാ​ഴ്ച പ​ക​ൽ താ​പ​നി​ല 22-24 നും ​ഇ​ട​യി​ലും രാ​ത്രി 11- 13 നും ​ഇ​ട​യി​ലാ​യി​രി​ക്കുമെന്നും അറിയിപ്പില്‍ പറയുന്നു. 

Read Also -  വൻ പ്രകൃതി വാതക നിക്ഷേപം കണ്ടെത്തി; സമ്പദ് വ്യവസ്ഥ ശക്തിപ്പെടും, സൗദിയുടെ മുഖം മാറ്റുന്ന കണ്ടെത്തൽ

അതേസമയം ഒമാനില്‍ കനത്ത മഴ മൂലമുണ്ടായ വെള്ളപ്പാച്ചിലില്‍പ്പെട്ട് രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു. ദാഹിറ ഗവര്‍ണറേറ്റിലെ ഇബ്രി വിലായത്തില്‍ അല്‍ റയ്ബ പ്രദേശത്താണ് സംഭവം. ഇന്ന് രാവിലെയായിരുന്നു അപകടമുണ്ടായത്.

ഇബ്രിയിലെ വാദിയില്‍ അകപ്പെട്ടാണ് കുട്ടികള്‍ മുങ്ങി മരിച്ചത്. സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ തെരച്ചിലില്‍ മൃതദേഹങ്ങള്‍ കണ്ടെത്തി. വടക്കന്‍ ഗവര്‍ണറേറ്റുകളില്‍ കനത്ത മഴ തുടരുകയാണ്. വെള്ളപ്പാച്ചിലിന് സാധ്യത ഉള്ളതിനാൽ അത്യാവശ്യമില്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് റോയൽ ഒമാൻ പൊലീസിസ് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഒമാനിൽ പ്രതികൂല കാലാവസ്ഥ തുടരുന്നതിനാൽ അസാധാരണമായ അടിയന്തര സാഹചര്യങ്ങൾ ഒഴികെ, മഴയുള്ള കാലാവസ്ഥയിൽ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നാണ് പൊലീസ് പൊതു ജനങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്