Asianet News MalayalamAsianet News Malayalam

ക്വാറന്റീന്‍ നിയമം ലംഘിച്ചു; 10 കൊവിഡ് രോഗികള്‍ അറസ്റ്റില്‍

സൗദിയിലെ നിയമപ്രകാരം ക്വാറന്റീന്‍ നിയമം ലംഘിച്ചാല്‍ 200,000 റിയാല്‍ വരെ പിഴയോ രണ്ടു വര്‍ഷം തടവോ ഇവ രണ്ടുമോ ആണ് ശിക്ഷയായി ലഭിക്കുക. കുറ്റം ആവര്‍ത്തിച്ചാല്‍ ശിക്ഷ ഇരട്ടിയാകും. 

ten covid patients arrested in saudi for flouting quarantine rules
Author
Riyadh Saudi Arabia, First Published Apr 23, 2021, 3:34 PM IST

റിയാദ്: സൗദി അറേബ്യയില്‍ ക്വാറന്റീന്‍ നിയമം ലംഘിച്ച 10 കൊവിഡ് രോഗികളെ പൊലീസ് അറസ്റ്റ് ചെയ്തു. ജിദ്ദയില്‍ നിന്നും അല്‍ തായിഫില്‍ നിന്നുമാണ് ഇവരെ അറസ്റ്റ് ചെയ്തത്. 

കൊവിഡ് പോസിറ്റീവായ ശേഷവും ക്വാറന്റീന്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് മക്ക പ്രവിശ്യാ പൊലീസ് വക്താവ് അറിയിച്ചു. കൊവിഡ് മഹാമാരിയെ നേരിടാന്‍ ഏര്‍പ്പെടുത്തിയ മുന്‍കരുതല്‍, പ്രതിരോധ നടപടികളുടെ ലംഘനമാണിതെന്നും ഇവര്‍ക്കെതിരെ നടപടികളെടുത്ത് കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൗദിയിലെ നിയമപ്രകാരം ക്വാറന്റീന്‍ നിയമം ലംഘിച്ചാല്‍ 200,000 റിയാല്‍ വരെ പിഴയോ രണ്ടു വര്‍ഷം തടവോ ഇവ രണ്ടുമോ ആണ് ശിക്ഷയായി ലഭിക്കുക. കുറ്റം ആവര്‍ത്തിച്ചാല്‍ ശിക്ഷ ഇരട്ടിയാകും.  

മഹ്‌സൂസ് നറുക്കെടുപ്പില്‍ ഒരു മില്യന്‍ ദിര്‍ഹം സ്വന്തമാക്കി ലെബനീസ് സ്വദേശി

Follow Us:
Download App:
  • android
  • ios