ഭക്ഷ്യസുരക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് 10 വര്‍ഷം വരെ ജയില്‍ശിക്ഷയും 10 ദശലക്ഷം റിയാല്‍ വരെ പിഴയുമാണ് ശിക്ഷ നല്‍കുകയെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു.

റിയാദ്: ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ആരോഗ്യത്തിന് ഹാനികരമാകുന്ന മായം കലര്‍ന്ന ക്ഷണം കൊടുക്കുന്നതിനെതിരെ മുന്നറിയിപ്പുമായി പബ്ലിക് പ്രോസിക്യൂഷന്‍. മായം കലര്‍ന്ന ഭക്ഷ്യവസ്തുക്കള്‍ തീര്‍ത്ഥാടകര്‍ക്കിടയില്‍ വില്‍ക്കുന്നതോ വിതരണം ചെയ്യുന്നതോ കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. ഇത് ലംഘിക്കുന്നത് ശിക്ഷാര്‍ഹമാണ്.

ഭക്ഷ്യസുരക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് 10 വര്‍ഷം വരെ ജയില്‍ശിക്ഷയും 10 ദശലക്ഷം റിയാല്‍ വരെ പിഴയുമാണ് ശിക്ഷ നല്‍കുകയെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു. ഇതിന് പുറമെ നിയമലംഘകരുടെ ലൈസന്‍സ് റദ്ദാക്കുകയും ഭക്ഷണവുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്യുന്നതില്‍ നിന്ന് അവരെ തടയുകയും ചെയ്യും. കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ അവര്‍ സ്വന്തം ചെലവില്‍ പേരുകള്‍ മാധ്യമങ്ങളില്‍ പരസ്യപ്പെടുത്തേണ്ടി വരുമെന്നും പബ്ലിക് പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കി. 

സൗദിയിൽ എല്ലാ വിഭാഗം ആളുകൾക്കും സന്ദർശന വിസ അനുവദിക്കുന്നു

ജൂലൈ 19 വരെ ഉംറ നിര്‍വഹിക്കാന്‍ അനുമതി ഹജ്ജ് തീര്‍ത്ഥാടകരായി എത്തുന്നവര്‍ക്ക് മാത്രം

റിയാദ്: മക്കയിലെത്തി ഉംറ നിര്‍വഹിക്കാന്‍ ഇനി അനുമതി ഹജ്ജ് തീര്‍ഥാടകര്‍ക്ക് മാത്രം. വെള്ളിയാഴ്ച (ജൂണ്‍ 24, ദുല്‍ഖഅദ് 25) മുതല്‍ ജൂലൈ 19 (ദുല്‍ഹജ്ജ് 20, ചൊവ്വാഴ്ച) വരെയാണ് മറ്റുള്ളവരുടെ ഉംറ വിലക്ക്. ഹജ്ജ് തീര്‍ഥാടകര്‍ അല്ലാത്തവര്‍ക്ക് ഉംറ അനുമതി പത്രം നല്‍കുന്നത് നിര്‍ത്തലാക്കിയതായി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.

ജൂലൈ 20 മുതല്‍ ഹജ്ജ് തീര്‍ഥാടകര്‍ അല്ലാത്തവര്‍ക്ക് 'ഇഅ്തമന്‍നാ' ആപ്പ് വഴി വീണ്ടും ഉംറ അനുമതി പത്രത്തിനായി ബുക്ക് ചെയ്യാനാകും. ഹജ്ജ് തീര്‍ഥാടകര്‍ക്ക് ഉംറ നടപടികള്‍ എളുപ്പമാക്കാനും ഹറമിലെ തിരക്കൊഴിവാക്കാനുമാണ് തീരുമാനമെന്നും ഹജ്ജ് ഉംറ മന്ത്രാലയം പറഞ്ഞു.

മദീനയിലെത്തിയത് രണ്ട് ലക്ഷത്തിലേറെ തീര്‍ത്ഥാടകര്‍