പ്രതികളുടെ പക്കല്‍ നിന്ന് നാല്‍പ്പത് കിലോഗ്രാം ഹാഷിഷ്, 150,000 ലഹരി ഗുളികകള്‍ എന്നിവ പിടിച്ചെടുത്തു. ഇതിന് പുറമെ തോക്കുകളും വെടിയുണ്ടകളും ഇവരുടെ പക്കല്‍ നിന്ന് പിടികൂടി.
കുവൈത്ത് സിറ്റി: കുവൈത്തില്‍ ലഹരിമരുന്നുമായി മൂന്നുപേരെ അറസ്റ്റ് ചെയ്തു. രാജ്യത്തേക്ക് വന്‍തോതില്‍ ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ച ഇവരെ ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് ഡ്രഗ് കണ്‍ട്രോള്‍ ഉദ്യോഗസ്ഥരാണ് അറസ്റ്റ് ചെയ്തത്.
പ്രതികളുടെ പക്കല്‍ നിന്ന് നാല്‍പ്പത് കിലോഗ്രാം ഹാഷിഷ്, 150,000 ലഹരി ഗുളികകള്‍ എന്നിവ പിടിച്ചെടുത്തു. ഇതിന് പുറമെ തോക്കുകളും വെടിയുണ്ടകളും ഇവരുടെ പക്കല്‍ നിന്ന് പിടികൂടി.
കഴിഞ്ഞ ദിവസം 131 കിലോഗ്രാം ഹാഷിഷ് ആണ് കുവൈത്തില്‍ പിടിച്ചെടുത്തത്. നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ഡയറക്ടറേറ്റ് ജനറല്‍, തീരസുരക്ഷാ സേനാ വിഭാഗവുമായി സഹകരിച്ചാണ് ലഹരിമരുന്ന് പിടിച്ചെടുത്തത്. ഇറാനില്‍ നിന്നെത്തിയ ഹാഷിഷ് ആണ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. കുവൈത്ത് സമുദ്രാതിര്‍ത്തി കടന്നെത്തിയ രണ്ട് ഇറാന്‍ സ്വദേശികളെ കസ്റ്റഡിയിലെടുത്തതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പിന്നീട് തിരികെ എടുക്കാനായി കടലില്‍ ലഹരിമരുന്ന് നിക്ഷേപിച്ചെന്ന് പിടിയിലായവര്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കുവൈത്തിലേക്ക് ലഹരിമരുന്ന് കടത്തിയ രണ്ടുപേരെ അധികൃതര്‍ പിടികൂടിയിരുന്നു. 25 കിലോഗ്രാം ഹാഷിഷുമായാണ് രണ്ടുപേരെ ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ വിഭാഗം ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. വില്‍പ്പന ലക്ഷ്യമിട്ടാണ് ഇവര്‍ രാജ്യത്തേക്ക് ലഹരിമരുന്ന് കടത്തിയത്.
Read More - ഷാര്‍ജ പൊലീസ് പിടികൂടിയത് 13.5 കോടി ദിര്‍ഹം വിലയുള്ള ലഹരിമരുന്നുകള്‍
സൗദിയില്‍ 772 കിലോ ഹാഷിഷ് പിടികൂടി, 80 പേര്‍ അറസ്റ്റില്‍
റിയാദ്: സൗദി അറേബ്യയില്‍ വന്‍ ലഹരിമരുന്ന് വേട്ട. തെക്ക്-പടിഞ്ഞാറന്‍ സൗദിയില്‍ നിന്ന് മൂന്ന് ടണ്ണിലേറെ ഖാട്ടും 772 കിലോഗ്രാം ഹാഷിഷുമാണ് അധികൃതര്‍ പിടിച്ചെടുത്തത്.
ഇതുമായി ബന്ധപ്പെട്ട് ജിസാന്‍, അസീര്‍ എന്നിവിടങ്ങളില്‍ നിന്നായി 80 പേരെ സുരക്ഷാ പട്രോളിങ് സംഘം അറസ്റ്റ് ചെയ്തു. 200,000ലേറെ ലഹരി ഗുളികകളും പിടിച്ചെടുത്തു. അറസ്റ്റിലായവരില്‍ 30 പേര്‍ സൗദി പൗരന്മാരാണ്. ഒരാള്‍ യെമന്‍ സ്വദേശിയും 64 പേര്‍ യെമന്‍, എത്യോപ്യ, എറിത്രിയ എന്നിവിടങ്ങളില്‍ നിന്നുള്ളവരുമാണ്.
കഴിഞ്ഞ ദിവസം സൗദി അറേബ്യയില്‍ ലഹരി ഗുളികകള്‍ കടത്താനുള്ള നാല് ശ്രമങ്ങള്‍ അധികൃതര്‍ പരാജയപ്പെടുത്തിയിരുന്നു. ആകെ 756,212 ലഹരി ഗുളികകളാണ് അല്‍ ഹദീത, കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളില്‍ നിന്ന് സകാത്ത്, ടാക്‌സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റി ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. രാജ്യത്തേക്ക് എത്തിയ ഷിപ്പമെന്റുകള്‍ക്ക് ഉള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി ഗുളികകള്‍ കണ്ടെത്തിയത്. കസ്റ്റംസ് പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. ആദ്യത്തെ സംഭവത്തില്‍ ഫര്‍ണിച്ചറുകള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലാണ്.
Read More - പ്രാദേശികമായി നിര്‍മിച്ച മദ്യവും മയക്കുമരുന്നുമായി നാല് പ്രവാസികള്‍ പിടിയില്‍
