അറസ്റ്റിലായ പ്രവാസികള്‍ ഏഷ്യക്കാരാണെന്ന വിവരം മാത്രമാണ് റോയല്‍ ഒമാന്‍ പൊലീസ് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തിറക്കിയ പ്രസ്‍താവനയിലുള്ളത്.

മസ്കറ്റ്: ഒമാനില്‍ വന്‍ തോതില്‍ മദ്യം കടത്തിയ മൂന്ന് പ്രവാസികളെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഒമാനിലെ മുസന്ദം ഗവര്‍ണറേറ്റില്‍ ബോട്ടിൽ മദ്യം കടത്താനുള്ള ശ്രമത്തിനിടെയാണ് ഇവര്‍ പിടിയിലായത്. 1200ല്‍ അധികം ക്യാന്‍ മദ്യം ഇവരില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തു.

അറസ്റ്റിലായ പ്രവാസികള്‍ ഏഷ്യക്കാരാണെന്ന വിവരം മാത്രമാണ് റോയല്‍ ഒമാന്‍ പൊലീസ് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തിറക്കിയ പ്രസ്‍താവനയിലുള്ളത്. ഇവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. അറസ്റ്റിലായവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചതായും വാര്‍ത്താകുറിപ്പില്‍ പറയുന്നു.

Scroll to load tweet…


Read also: സൗദി അറേബ്യയില്‍ വാഹനാപകടത്തിൽ ആറ് സഹോദരങ്ങള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ മരിച്ചു