ബംഗ്ലാദേശ് സ്വദേശി ഓടിച്ച വാഹനം തെറ്റായ ദിശയിലെത്തുകയും സ്വദേശി ഓടിച്ചിരുന്ന കാറുമായി കൂട്ടിയിടിക്കുകയുമായിരുന്നെന്നാണ് വിവരം.

മനാമ: ബഹ്‌റൈനില്‍ വാഹനാപകടത്തില്‍ മൂന്ന് വിദേശികള്‍ മരിച്ചു. രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സല്ലാഖ് ഹൈവേയില്‍ ബഹ്‌റൈന്‍ യൂണിവേഴ്‌സിറ്റിക്ക് സമീപമുണ്ടായ അപകടത്തില്‍ മൂന്ന് ബംഗ്ലാദേശ് സ്വദേശികളാണ് മരിച്ചത്. 

ഇന്നലെ പുലര്‍ച്ചെയാണ് അപടകമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചതായും അപകടത്തില്‍ അന്വേഷണം ആരംഭിച്ചെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിവരമറിഞ്ഞ ഉടന്‍ എമര്‍ജന്‍സി പട്രോള്‍ സംഘം സ്ഥലത്തെത്തിയിരുന്നു. അപടത്തില്‍പ്പെട്ട വാഹനങ്ങള്‍ ട്രക്ക് ഉപയോഗിച്ച് നീക്കം ചെയ്തു. ബംഗ്ലാദേശ് സ്വദേശി ഓടിച്ച വാഹനം തെറ്റായ ദിശയിലെത്തുകയും സ്വദേശി ഓടിച്ചിരുന്ന കാറുമായി കൂട്ടിയിടിക്കുകയുമായിരുന്നെന്നാണ് വിവരം.

സിവില്‍ ഡിഫന്‍സ് സംഘമെത്തി ഡ്രൈവര്‍മാരെയും യാത്രക്കാരെയും വാഹനങ്ങളില്‍ നിന്ന് പുറത്തെത്തിച്ചു. മൂന്ന് പേര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. പരിക്കേറ്റതിനെ തുടര്‍ന്ന് സ്വദേശി ഡ്രൈവറെയും ബംഗ്ലാദേശി യാത്രക്കാരനെയും ചികിത്സയ്ക്കായി ബിഡിഎഫ് ആശുപത്രിയില്‍ എത്തിച്ചു. മരിച്ച രണ്ടുപേരെ തിരിച്ചറിഞ്ഞതായി ബംഗ്ലാദേശ് എംബസി അധികൃതര്‍ സ്ഥിരീകരിച്ചു. രാജ്യത്തെ ബംഗ്ലാദേശ് സമൂഹവുമായി സഹകരിച്ച് മരിച്ച മൂന്നാമത്തെ ആളെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona