Asianet News MalayalamAsianet News Malayalam

കുവൈത്ത് അമീറിന്‍റെ നിര്യാണം; യുഎഇയില്‍ മൂന്ന് ദിവസം ദുഃഖാചരണം

വിടവാങ്ങിയ കുവൈത്ത് അമീര്‍ ശൈഖ് സബാഹിനോടുള്ള ആദരസൂചകമായി രാജ്യത്ത് മൂന്ന് ദിവസം ദുഃഖാചരണം നടത്തുമെന്ന് യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്‍യാൻ പ്രഖ്യാപിച്ചു.

Three day mourning in UAE following the demise of the Emir of Kuwait
Author
Abu Dhabi - United Arab Emirates, First Published Sep 29, 2020, 9:05 PM IST

അബുദാബി: കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്‍മദ് അല്‍ ജാബിര്‍ അല്‍ സബാഹിന്‍റെ നിര്യാണത്തില്‍ യുഎഇയില്‍ മൂന്ന് ദിവസത്തെ ദുഃഖാചരണം. വിടവാങ്ങിയ കുവൈത്ത് അമീര്‍ ശൈഖ് സബാഹിനോടുള്ള ആദരസൂചകമായി രാജ്യത്ത് മൂന്ന് ദിവസം ദുഃഖാചരണം നടത്തുമെന്ന് യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്‍യാൻ പ്രഖ്യാപിച്ചു. യുഎഇ പതാക പകുതി താഴ്ത്തിക്കെട്ടും. 

ലോകരാജ്യങ്ങള്‍ക്കിടയിലെ സമാധാന ദൂതന്‍; വിടവാങ്ങിയത് ഇന്ത്യയുമായും മികച്ച ബന്ധം സൂക്ഷിച്ച ഭരണാധികാരി

വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് അമേരിക്കയില്‍ ചികിത്സയിലായിരുന്ന ശൈഖ് സബാഹിന് 91 വയസായിരുന്നു. ആധുനിക കുവൈത്തിന്‍റെ ശില്പികളില്‍ ഒരാളായ അമീര്‍ 40 വര്‍ഷം കുവൈത്ത് വിദേശകാര്യ മന്ത്രിയായിരുന്നു. 2006ലാണ് കുവൈത്ത് അമീറായി സ്ഥാനമേറ്റെടുത്തത്. കുവൈത്തിന്‍റെ പതിനഞ്ചാം അമീറായിരുന്നു ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ്. ജൂലൈയിലാണ് അമീറിനെ വിദഗ്ധ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് കൊണ്ടുപോയത്. 2014ൽ ഐക്യരാഷ്ട്രസഭ മാനുഷിക സേവനത്തിൻ്റെ ലോകനായക പട്ടം നൽകി ആദരിച്ചിരുന്നു.

Follow Us:
Download App:
  • android
  • ios