അറബ് കുടുംബം താമസിച്ചിരുന്ന മൂന്ന് നിലകളുള്ള വീട്ടിലാണ് തീപിടിച്ചത്. വിവരമറിഞ്ഞ് അല്‍ സമൂദ്, അല്‍ അര്‍ദിയ ഫയര്‍ സ്റ്റേഷനുകളില്‍ നിന്നുള്ള അഗ്നിശമന സേനാ അംഗങ്ങള്‍ സ്ഥലത്തെത്തി.

കുവൈത്ത് സിറ്റി: കുവൈത്തിലെ ജലീബ് അല്‍ ശുയൂഖില്‍ വീടിന് തീപിടിച്ച് മൂന്ന് പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് അപകടം സംബന്ധിച്ച് കുവൈത്ത് സെന്‍ട്രല്‍ ഓപ്പറേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റില്‍ വിവരം ലഭിച്ചതെന്ന് കുവൈത്ത് ഫയര്‍ഫോഴ്‍സിന്റെ പബ്ലിക് റിലേഷന്‍സ് ആന്റ് മീഡിയ ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു.

അറബ് കുടുംബം താമസിച്ചിരുന്ന മൂന്ന് നിലകളുള്ള വീട്ടിലാണ് തീപിടിച്ചത്. സെന്‍ട്രല്‍ ഓപ്പറേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്ന് അപകടം സംബന്ധിച്ച വിവരമറിഞ്ഞ് അല്‍ സമൂദ്, അല്‍ അര്‍ദിയ ഫയര്‍ സ്റ്റേഷനുകളില്‍ നിന്നുള്ള അഗ്നിശമന സേനാ അംഗങ്ങള്‍ സ്ഥലത്തെത്തി. മൂന്ന് നിലകളുള്ള വീടിന്റെ ഉള്‍വശത്ത് ഏതാണ്ട് പൂര്‍ണമായി തീ പടര്‍ന്നിരുന്നു. അഗ്നിശമന സേനാ അംഗങ്ങള്‍ തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും മൂന്ന് പേര്‍ക്ക് അപകടത്തില്‍ ജീവന്‍ നഷ്ടമായി. രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‍തു. ഇവര്‍ക്ക് ബന്ധപ്പെട്ട വിഭാഗങ്ങള്‍ ചികിത്സ ഉറപ്പുവരുത്തിയിട്ടുണ്ട്. 

Read also: യുഎഇയില്‍ മൂന്ന് മാസത്തെ ഉച്ചവിശ്രമ നിയമം പ്രഖ്യാപിച്ചു; ലംഘിച്ചാല്‍ അരലക്ഷം ദിര്‍ഹം വരെ പിഴ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
YouTube video player