അഞ്ച് പേരടങ്ങുന്ന ഒരു കുടുംബം ആണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ രണ്ട് കുട്ടികളും അവരുടെ പിതാവും മരിച്ചുവെന്നാണ് പ്രസ്താവനയില്‍ സ്ഥിരീകരിച്ചിട്ടുള്ളത്.

മസ്‌കറ്റ്: ഒമാനില്‍ രണ്ട് കുട്ടികളും അവരുടെ പിതാവും ഉള്‍പ്പെടെ മൂന്നുപേര്‍ മുങ്ങിമരിച്ചു. ഇന്ന് (ഓഗസ്റ്റ് 11) വ്യാഴാഴ്ച വിലായത്ത് ബര്‍ക്കയിലെ അല്‍ സവാദി ബീച്ചിലാണ് ദാരുണമായ ഈ സംഭവം ഉണ്ടായതെന്ന് തെക്കന്‍ അല്‍ ബത്തിന ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റിയുടെ (സിഡിഎഎ) പ്രസ്താവനയില്‍ പറയുന്നു.

അഞ്ച് പേരടങ്ങുന്ന ഒരു കുടുംബം ആണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ രണ്ട് കുട്ടികളും അവരുടെ പിതാവും മരിച്ചുവെന്നാണ് പ്രസ്താവനയില്‍ സ്ഥിരീകരിച്ചിട്ടുള്ളത്. അമ്മയെയും മൂന്ന് കുട്ടികളില്‍ ഒരാളെയും രക്ഷപ്പെടുത്തിയതായും അധികൃതര്‍ അറിയിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.

Scroll to load tweet…

ബാഗില്‍ ഒളിപ്പിച്ച് കൊണ്ടുവന്ന കൊക്കെയ്‍നുമായി യുവതി വിമാനത്താവളത്തില്‍ അറസ്റ്റിലായി

കുവൈത്തില്‍ വാഹനാപകടത്തില്‍ മൂന്ന് പ്രവാസികള്‍ മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് ഇന്ത്യക്കാരും ഒരു പാകിസ്ഥാന്‍ സ്വദേശിയും മരിച്ചു. കബദിലെ മനാക്വിഷ് റോഡിലാണ് രണ്ട് കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടമുണ്ടായതെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു.

14,000 പാക്കറ്റ് പാന്‍മസാലയുമായി പ്രവാസി അറസ്റ്റില്‍

ഒരു കുവൈത്തി പൗരന്‍ ഓടിച്ചിരുന്ന ഫോര്‍ വീല്‍ ഡ്രൈവ് വാഹനം ഇന്ത്യക്കാരനായ പ്രവാസി ഓടിച്ചിരുന്ന മിനി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. മിനി ബസില്‍ ഡ്രൈവറുടെ ബന്ധു കൂടിയായ മറ്റൊരു ഇന്ത്യക്കാരനും ഒരു പാകിസ്ഥാന്‍ സ്വദേശിയുമാണ് ഉണ്ടായിരുന്നത്. മൂന്നുപേരും തല്‍ക്ഷണം മരിച്ചു. ഗുരുതരമായി പരിക്കേറ്റ സ്വദേശിയെ എയര്‍ ആംബുലന്‍സ് എത്തിച്ച് ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹങ്ങള്‍ പിന്നീട് ഫോറന്‍സിക് പരിശോധനകള്‍ക്കായി മാറ്റി.