വില്‍പ്പനയ്ക്കായി കൈവശം സൂക്ഷിച്ച മയക്കുമരുന്നാണ് പിടിച്ചെടുത്തത്. പിടിയിലായവര്‍ക്കെതിരായ നിയമനടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു.

മസ്‌കറ്റ്: ഒമാനില്‍ മയക്കുമരുന്നുമായി മൂന്ന് പ്രവാസികള്‍ പിടിയില്‍. 10 കിലോ ക്രിസ്റ്റല്‍ മയക്കുമരുന്ന്, ഏഴ് കിലോഗ്രാം മോര്‍ഫിന്‍, 19 കിലോ ഹാഷിഷ് എന്നിവ കൈവശം സൂക്ഷിച്ച പ്രവാസികളെയാണ് റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തത്. വില്‍പ്പനയ്ക്കായി കൈവശം സൂക്ഷിച്ച മയക്കുമരുന്നാണ് പിടിച്ചെടുത്തത്. പിടിയിലായവര്‍ക്കെതിരായ നിയമനടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു.

Scroll to load tweet…

അശ്ലീല വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചു; ഒമാനില്‍ രണ്ട് പേര്‍ അറസ്റ്റില്‍

വാഹനത്തിലെ സ്റ്റിയറിങിനടിയില്‍ കഞ്ചാവ്; ഒമാനില്‍ യുവാവ് പിടിയില്‍

മസ്‍കത്ത്: ഒമാനില്‍ കഞ്ചാവുമായി യാത്ര ചെയ്യുകയായിരുന്ന യുവാവ് കസ്റ്റംസിന്റെ പിടിയിലായി. എംപ്റ്റി ക്വാര്‍ട്ടര്‍ വഴി വാഹനത്തില്‍ യാത്ര ചെയ്യുകയായിരുന്നയാളാണ് കസ്റ്റംസ് പരിശോധനയില്‍ കുടുങ്ങിയതെന്ന് ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു. വാഹനത്തിന്റെ സ്റ്റിയറിങിന് പിന്നില്‍ ബോധപൂര്‍വം ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെടുത്തതെന്നും പൊലീസ് അറിയിച്ചു. തുടര്‍ നടപടികള്‍ സ്വീകരിക്കാനായി ഇയാളെ പിന്നീട് ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറി.

 യുഎഇയില്‍ കഴിഞ്ഞ വര്‍ഷം പിടിച്ചെടുത്തത് 13.5 കോടി ദിര്‍ഹത്തിന്റെ മയക്കുമരുന്ന്

ഷാര്‍ജ: ഷാര്‍ജ പൊലീസിന്റെ ആന്റി നാര്‍ക്കോട്ടിക്സ് വിഭാഗം ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത് 13.5 കോടി ദിര്‍ഹത്തിന്റെ മയക്കുമരുന്ന്. 2021 മുതല്‍ 2022 മേയ് വരെയുള്ള കണക്കാണിത്. ഇതേ കാലയളവില്‍ ലഹരിമരുന്ന് കടത്തും പ്രചാരണവുമായി ബന്ധപ്പെട്ട് 201 കേസുകളും കൈകാര്യം ചെയ്തതായി പൊലീസിന്റെ വാര്‍ഷിക് റിപ്പോര്‍ട്ടില്‍ പറയുന്നു. 

822 കിലോഗ്രാം ക്രിസ്റ്റല്‍ രൂപത്തിലുള്ള മയക്കുമരുന്ന്, 94 കിലോഗ്രാം ഹാഷിഷ്, 251 കിലോഗ്രാം ഹെറോയിന്‍, മുപ്പത് ലക്ഷത്തിലധികം ലഹരിമരുന്ന് ഗുളികകള്‍ എന്നിവയാണ് പിടിച്ചെടുത്തത്. ലഹരിമരുന്നിനെതിരെ 81 ബോധവത്കരണ പരിപാടികള്‍ ഷാര്‍ജ പൊലീസ് സംഘടിപ്പിച്ചിരുന്നു. മുന്‍ വര്‍ഷത്തേക്കാള്‍ 58.8 ശതമാനം കൂടുതലാണിത്. മയക്കുമരുന്നിനെതിരെ കര്‍ശന നടപടിയാണ് പൊലീസ് സ്വീകരിക്കുന്നത്.