അപകടത്തിൽ പരിക്കേറ്റ അഞ്ച് പേരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം.
മസ്കറ്റ്: ഒമാനിലെ ഹൈമയില്‍ വാഹനാപകടത്തില്‍ മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു. 5 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഉത്തര്‍പ്രദേശ് സ്വദേശികളായ കമലേഷ് ബെര്‍ജ (46), ഹെമ റാണി (54), ഇശാൻ ദേശ് ബന്ധു(31) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ മനോജ്, ഇദേഹത്തിന്റെ മകൾ ദിക്ഷ, റാം മോഹൻ, ഇദ്ദേഹത്തിന്റെ മകൾ പ്രിയങ്ക, മരിച്ച കമലേഷിന്റെ മാതാവ് രാധാറാണി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ഹൈമ ആശുപത്രിയിൽ പ്രവശേിപ്പിച്ചു. മൂന്നുപേരുടെ പരിക്ക് ഗുരുതരമാണ്.
Read Also - അബ്ദുൽ റഹീമിന്‍റെ മോചന വിധി ഇന്നുമില്ല; ഏഴാം തവണയും കേസ് മാറ്റിവെച്ചു
ശനിയാഴ്ച രാവിലെയാണ് അപകടം ഉണ്ടായത്. ഒമാൻ സന്ദര്‍ശിക്കാനെത്തിയ സംഘം സലാലയിൽ നിന്ന് മസ്കത്തിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം ഉണ്ടായത്. ഇവർ സഞ്ചരിച്ച വാഹനം മുന്നിലുള്ള ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം നിസ്വ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
