ഐടി മേഖലയില്‍ ജോലി ചെയ്യുകയായിരുന്ന നവാസിന് രണ്ടാഴ്ച മുമ്പാണ് കൊവിഡ് ബാധിച്ചത്.

സലാല: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മൂന്ന് മലയാളികള്‍ ഒമാനില്‍ മരിച്ചു. കോഴിക്കോട് നാദാപുരം സ്വദേശി നവാസ്(35), വടകര കോട്ടൂര്‍ സ്വദേശി പൊറലേരി മീത്തല്‍ ഉണ്ണി(49), വടകര തായങ്ങാടി അയ്യം കൊല്ലി ഹംസ(40)എന്നിവരാണ് സലാലയില്‍ മരിച്ചത്. 

ഐടി മേഖലയില്‍ ജോലി ചെയ്യുകയായിരുന്ന നവാസിന് രണ്ടാഴ്ച മുമ്പാണ് കൊവിഡ് ബാധിച്ചത്. സുല്‍ത്താന്‍ ഖാബൂസ് ബിന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പാണ്ഡ്യ അസോസിയേറ്റ്‌സില്‍ ജോലി ചെയ്ത് വരികയായിരുന്നു ഉണ്ണി. കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയവേ ഹൃദയാഘാതം മൂലമാണ് ഇദ്ദേഹം മരിച്ചത്. പച്ചക്കറിക്കട നടത്തുകയായിരുന്നു തായങ്ങാടി സ്വദേശി ഹംസ. മൂന്നുപേരുടെയും മൃതദേഹങ്ങള്‍ കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സലാലയില്‍ സംസ്‌കരിക്കും.