ആകെ രോഗമുക്തരുടെ എണ്ണം 798,698 ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ 9,269 ആയി. രോഗബാധിതരില്‍ 3,886 പേരാണ് ചികിത്സയില്‍ കഴിയുന്നത്.

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് മൂന്നുപേര്‍ കൂടി മരിച്ചു. 82 പേര്‍ ഗുരുതരനിലയില്‍. 24 മണിക്കൂറിനിടെ പുതുതായി 105 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ചികിത്സയില്‍ കഴിയുന്നവരില്‍ 134 പേര്‍ കൂടി രോഗമുക്തരായി. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 811,853 ആയി.

ആകെ രോഗമുക്തരുടെ എണ്ണം 798,698 ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ 9,269 ആയി. രോഗബാധിതരില്‍ 3,886 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഗുരുതരനിലയിലുള്ളവര്‍ രാജ്യത്തെ വിവിധ ഭാഗങ്ങളിലെ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ്. 24 മണിക്കൂറിനിടെ 6,376 ആര്‍.ടി-പി.സി.ആര്‍ പരിശോധനകള്‍ നടത്തി. റിയാദ് 28, ജിദ്ദ 19, ദമ്മാം 14, ഹുഫൂഫ് 6, മക്ക 5, മദീന 4, അബ്ഹ 4, ബുറൈദ 3, ത്വാഇഫ് 2, അല്‍ബാഹ 2, ദഹ്‌റാന്‍ 2 എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 

നിയമലംഘനം; സൗദിയില്‍ അഞ്ച് വര്‍ഷത്തിനിടെ പിടിയിലായത് 60 ലക്ഷത്തിലേറെ വിദേശികള്‍

സൗദിയില്‍ മലമുകളില്‍ നിന്ന് കാര്‍ താഴേക്ക് പതിച്ച് അപകടം; മൂന്നുപേര്‍ മരിച്ചു

റിയാദ്: മലയുടെ മുകളില്‍ നിന്ന് കാര്‍ താഴേക്ക് പതിച്ചുണ്ടായ അപകടത്തില്‍ സൗദി അറേബ്യയില്‍ മൂന്നുപേര്‍ മരിച്ചതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു. പടിഞ്ഞാറന്‍ സൗദിയിലെ തായിഫിലെ മൂടല്‍മഞ്ഞ് നിറഞ്ഞ മലമുകളിലെ ഒരു ചരിവില്‍ നിന്നും കാര്‍ നിലതെറ്റി താഴേക്ക് പതിക്കുകയായിരുന്നു.

ചൊവ്വാഴ്ചയാണ് അപകടം ഉണ്ടായത്. അപകടം നടന്ന സ്ഥലത്ത് മണിക്കൂറുകളോളം നടത്തിയ തെരച്ചിലിനൊടുവിലാണ് സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ക്ക് മൂന്നുപേരുടെ മൃതദേഹം കണ്ടെത്താനായത്. മൃതദേഹങ്ങള്‍ പുറത്തെടുത്തു.

സൗദി അറേബ്യയിലേക്ക് കടത്താന്‍ ശ്രമിച്ച 11 ലക്ഷം നിരോധിത ഗുളികകള്‍ പിടികൂടി; അഞ്ച് പേര്‍ അറസ്റ്റില്‍

ബഹ്‌റൈനില്‍ മങ്കിപോക്‌സ് വാക്‌സിന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

മനാമ: മങ്കിപോക്‌സിനെതിരെയുള്ള വാക്‌സിന് വേണ്ടി ബഹ്‌റൈനില്‍ പ്രീ-രജിസ്‌ട്രേഷന്‍ ആരംഭിച്ചു. healthalert.gov.bh എന്ന വെബ്‌സൈറ്റ് വഴിയോ 444 എന്ന ഹോട്ട്‌ലൈന്‍ നമ്പരില്‍ വിളിച്ചോ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും രജിസ്റ്റര്‍ ചെയ്യാം. മുന്‍ഗണനാ ക്രമത്തിലാണ് വാക്‌സിന്‍ വിതരണം ചെയ്യുക. 

മുന്‍നിര ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഉയര്‍ന്ന രോഗവ്യാപന സാധ്യതയുള്ളവര്‍ക്കും വാക്‌സിന്‍ ആദ്യ ഘട്ടത്തില്‍ വിതരണം ചെയ്യും. വാക്‌സിന്‍ എടുക്കാന്‍ താല്‍പ്പര്യമുള്ള പൗരന്മാര്‍ക്കും താമസക്കാര്‍ക്കും അടുത്ത ഘട്ടത്തില്‍ വാക്‌സിന്‍ സൗജന്യമായി നല്‍കും.