പിക്കപ്പ് വാന്‍ മണല്‍ കൂനയില്‍ കയറി മറിയുകയായിരുന്നു. അപകടത്തില്‍ വാഹനം തലകീഴായി മറിഞ്ഞു. തലകീഴായി മറിഞ്ഞ വാഹനത്തിന്റെ അടിയില്‍പ്പെട്ടാണ് മൂന്നു പേരും മരിച്ചത്.
റിയാദ്: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി ഉള്‍പ്പെടെ മൂന്നു പേര്‍ മരിച്ചു. പിക്കപ്പ് വാന്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു മലയാളിയും തമിഴ്‌നാട്, ബംഗ്ലാദേശ് സ്വദേശികളായ രണ്ടുപേരുമാണ് മരിച്ചത്.
കൊല്ലം കരുനാഗപ്പള്ളി സ്വദേശി പുത്തന്‍വീട്ടില്‍ പടിറ്റതില്‍ ഇസ്മായില്‍ കുഞ്ഞിന്റെ മകന്‍ മുഹമ്മദ് റാഷിദ് (32) ആണ് മരിച്ച മലയാളി. അല്‍ ഹസയില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെ ഹര്‍ദില്‍ വെച്ച് കഴിഞ്ഞ ദിവസമായിരുന്നു അപകടം ഉണ്ടായത്. പിക്കപ്പ് വാന്‍ മണല്‍ കൂനയില്‍ കയറി മറിയുകയായിരുന്നു.
പ്രവാസി മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു
അപകടത്തില്‍ വാഹനം തലകീഴായി മറിഞ്ഞു. തലകീഴായി മറിഞ്ഞ വാഹനത്തിന്റെ അടിയില്‍പ്പെട്ടാണ് മൂന്നു പേരും മരിച്ചത്. അപകടം നടന്ന ഉടന്‍ അതുവഴി എത്തിയ സ്വദേശി പൗരന്‍ ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് അപകട വിവരം പുറംലോകം അറിഞ്ഞത്.
