പടിഞ്ഞാറന്‍ സൗദിയിലെ തായിഫിലെ മൂടല്‍മഞ്ഞ് നിറഞ്ഞ മലമുകളിലെ ഒരു ചരിവില്‍ നിന്നും കാര്‍ നിലതെറ്റി താഴേക്ക് പതിക്കുകയായിരുന്നു.

റിയാദ്: സൗദി അറേബ്യയില്‍ മലയുടെ മുകളില്‍ നിന്ന് കാര്‍ താഴേക്ക് പതിച്ചുണ്ടായ അപകടത്തില്‍ മൂന്നുപേര്‍ മരിച്ചതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു. ചൊവ്വാഴ്ചയാണ് അപകടം ഉണ്ടായത്. 

പടിഞ്ഞാറന്‍ സൗദിയിലെ തായിഫിലെ മൂടല്‍മഞ്ഞ് നിറഞ്ഞ മലമുകളിലെ ഒരു ചരിവില്‍ നിന്നും കാര്‍ നിലതെറ്റി താഴേക്ക് പതിക്കുകയായിരുന്നു. അപകടം നടന്ന സ്ഥലത്ത് മണിക്കൂറുകളോളം നടത്തിയ തെരച്ചിലിനൊടുവിലാണ് സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ക്ക് മൂന്നുപേരുടെ മൃതദേഹം കണ്ടെത്താനായത്. മൃതദേഹങ്ങള്‍ പുറത്തെടുത്തു.

ഭിന്നശേഷിയുള്ള കുട്ടിയെ മര്‍ദ്ദിച്ച ദൃശ്യങ്ങള്‍ പ്രചരിച്ചു; പ്രവാസി അറസ്റ്റില്‍

വാഹ​നാപകടത്തില്‍ പ്രവാസി മലയാളി മരിച്ചു

അബുദാബി: യുഎഇയിലുണ്ടായ ജോലി സ്ഥലത്തേക്ക് പോകവെ വാഹനാപകടത്തിൽ പ്രവാസി മലയാളി മരിച്ചു. മലപ്പുറം കാടാമ്പുഴ മാറാക്കട പറപ്പൂർ മുക്രിയൻ ഷിഹാബുദ്ദീൻ (40) ആണ് മരിച്ചത്. അബുദാബി നാഷണൽ ഓയിൽ കമ്പനി ജീവനക്കാരനായിരുന്നു ഷിഹാബുദ്ദീൻ. ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെ വാഹനം നിയന്ത്രണം വിട്ടാണ് അപകടമുണ്ടായത്.

മരുഭൂമിയിലെ റി​ഗ് സൈറ്റിലേക്ക് പോകവെ ഷിഹാബുദ്ദീനും സംഘവും യാത്ര ചെയ്‍തിരുന്ന വാഹനം ഓഫ് റോഡിൽ നിയന്ത്രണം വിട്ട് അപകടം സംഭവിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. മുക്രിയൻ യഹ്‍‍യയുടെയും നഫീസയുടെയും മകനാണ്. ഭാര്യ - റൈ​ഹാനത്ത്. മക്കൾ - ഷബൂബ (8), സിയ ഫാത്തിമ (5), ഷിഹാൻ മുഹമ്മദ് (2). സഹോദരങ്ങൾ - നാസർ, നദീറ, ബുഷ്റ. ബനിയാസ് സെൻട്രല്‌ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

27 വയസുകാരനായ പ്രവാസി മലയാളി സ്വിമ്മിങ് പൂളില്‍ മരിച്ച നിലയില്‍

കുവൈത്തില്‍ വാഹനാപകടത്തില്‍ മൂന്ന് പ്രവാസികള്‍ മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് ഇന്ത്യക്കാരും ഒരു പാകിസ്ഥാന്‍ സ്വദേശിയുമടക്കം മൂന്ന് പ്രവാസികള്‍ മരിച്ചു. കബദിലെ മനാക്വിഷ് റോഡിലാണ്അപകടമുണ്ടായത്. രണ്ട് കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം പ്രസ്‍താവനയില്‍ പറയുന്നു.

ഒരു കുവൈത്തി പൗരന്‍ ഓടിച്ചിരുന്ന ഫോര്‍ വീല്‍ ഡ്രൈവ് വാഹനവും ഇന്ത്യക്കാരനായ പ്രവാസി ഓടിച്ചിരുന്ന മിനി ബസുമാണ് കൂട്ടിയിടിച്ചത്. മിനി ബസില്‍ ഡ്രൈവറുടെ ബന്ധു കൂടിയായ മറ്റൊരു ഇന്ത്യക്കാരനും ഒരു പാകിസ്ഥാന്‍ സ്വദേശിയുമാണ് ഉണ്ടായിരുന്നത്. മൂന്നുപേരും തല്‍ക്ഷണം മരിച്ചു. ഗുരുതരമായി പരിക്കേറ്റ സ്വദേശിയെ എയര്‍ ആംബുലന്‍സ് എത്തിച്ചാണ് ആശുപത്രിയിലേക്ക് മാറ്റിയത്.മൃതദേഹങ്ങള്‍ പിന്നീട് ഫോറന്‍സിക് പരിശോധനകള്‍ക്കായി മാറ്റി.