Asianet News MalayalamAsianet News Malayalam

ഒമാനിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുറന്നു

വിനോദ സഞ്ചാര കേന്ദ്രങ്ങളിലെത്തുന്ന സന്ദര്‍ശകര്‍ സുരക്ഷ ഉറപ്പാക്കണമെന്നും അധികൃതരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

tourist sites in Oman reopened
Author
Muscat, First Published Jul 15, 2022, 8:30 PM IST

മസ്‌കറ്റ്: ഒമാനില്‍ കനത്ത മഴയെ തുടര്‍ന്ന് അടച്ചിട്ട എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളും വീണ്ടും തുറന്നു. ദോഫാര്‍ ഗവര്‍ണറേറ്റിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും വ്യാഴാഴ്ച മുതല്‍ സന്ദര്‍ശകര്‍ക്കായി വീണ്ടും തുറക്കുമെന്ന് ഹെറിറ്റേജ് ആന്‍ഡ് ടൂറിസം മന്ത്രാലയം അറിയിച്ചു. 

വിനോദ സഞ്ചാര കേന്ദ്രങ്ങളിലെത്തുന്ന സന്ദര്‍ശകര്‍ സുരക്ഷ ഉറപ്പാക്കണമെന്നും അധികൃതരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. അതേസമയം സലാലയിലെ മുഗ്‌സൈല്‍ ബീച്ച് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അടഞ്ഞു കിടക്കും. ഇവിടെ കൂറ്റന്‍ തിരമാലയില്‍പ്പെട്ട് അഞ്ചുപേരെ കാണാതായിരുന്നു. ഇന്ത്യക്കാരെയാണ് കാണാതായത്. ഇതില്‍ രണ്ടുപേരുടെ മൃതദേഹങ്ങള്‍ നേരത്തെ കണ്ടെത്തിയിരുന്നു. ബാക്കിയുള്ളവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. 

കനത്ത മഴ; ഒമാനിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ താല്‍ക്കാലികമായി അടച്ചു

ഒമാനില്‍ കടലില്‍ കാണാതായ രണ്ട് ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു

മസ്‍കത്ത്: ഒമാനിലെ സലാലയില്‍ കടലില്‍ കാണാതായ രണ്ട് ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. അപകടത്തെ തുടര്‍ന്ന് ഇനിയും കണ്ടെത്താനുള്ള മറ്റുള്ളവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. ആകെ അഞ്ച് പേരെയാണ് കടലില്‍ കാണാതായത്.

ഞായറാഴ്ചയാണ് മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് ഇന്ത്യക്കാര്‍ കടലില്‍ വീണത്. സലാലയിലെ വിനോദസഞ്ചാര കേന്ദ്രമായ മുഗ്‍സെയിലിലായിരുന്നു അപകടം. ഇവിടെ സ്ഥാപിച്ചിരുന്ന ബാരിക്കേഡ് മറികടന്ന ഇവര്‍ ഫോട്ടോ എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കടലില്‍ വീണത്.

അവധിദിവസത്തെ സന്തോഷം മായ്ച്ച് കൂറ്റന്‍ തിരമാല; സലാലയില്‍ കുട്ടികള്‍ കടലില്‍ വീഴുന്നതിന്റെ വീഡിയോ

ഇന്ത്യന്‍ രൂപ  എക്കാലത്തെയും താഴ്ന്ന നിരക്കില്‍; നേട്ടം ഉപയോഗപ്പെടുത്താന്‍ പ്രവാസികളുടെ തിരക്ക്

അബുദാബി: അമേരിക്കന്‍ ഡോളറിനെതിരെ ഇന്ത്യന്‍ രൂപ എക്കാലത്തെയും താഴ്ന്ന നിരക്കിലെത്തുമ്പോള്‍ നാട്ടിലേക്ക്പണമയക്കാനുള്ള തിരക്കിലാണ് പ്രവാസികള്‍. വ്യാഴാഴ്ച രാവിലെ ഡോളറിനെതിരായ മൂല്യം 0.17 ശതമാനം ഇടിഞ്ഞ് 79.90 എന്ന നിലയിലെത്തിയിരുന്നു. ഇതോടെ ഗള്‍ഫ് രാജ്യങ്ങളുടെ കറന്‍സികളുടെയും വിനിമയ മൂല്യം വര്‍ദ്ധിച്ചു. 

അന്താരാഷ്‍ട്ര വിപണിയില്‍ അസംസ്കൃത എണ്ണ വില ഉയരുന്നതും വിദേശ നാണ്യശേഖരത്തിലെ ഇടിവുമാണ് രൂപയുടെ നില താഴേക്ക് കൊണ്ടുപോകുന്നതെന്ന് ധനകാര്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ജൂലൈ 26, 27 തീയതികളിൽ അമേരിക്കയിലെ കേന്ദ്ര ബാങ്ക് യോഗം ചേരുമെന്ന വിവരം പലിശ നിരക്കുകൾ ഉയർന്നേക്കും എന്ന അഭ്യൂഹങ്ങൾക്ക് കാരണമായിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ ഡോളറിനെതിരെ 79.64 എന്ന നിലയില്‍ രൂപയുടെ വ്യാപാരം തുടങ്ങിയെങ്കിലും പിന്നീട് ഇത് 79.77 എന്ന നിലയിലേക്ക് താഴ്‍ന്നു.

രൂപയുടെ വിലയിടിവ് പരമാവധി പ്രയോജനപ്പെടുത്താനുള്ള ശ്രമത്തിലാണ് ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികള്‍. യുഎഇ ദിര്‍ഹത്തിന് ഇന്ന് 21.74 എന്ന സര്‍വകാല റെക്കോര്‍ഡിലെത്തിയിരുന്നു. 21.66 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വിനിമയ നിരക്ക്. 21.72ല്‍ വ്യാപാരം തുടങ്ങിയ ശേഷം പിന്നീട് രണ്ട് പൈസ കൂടി താഴ്‍ന്നാണ് 21.74 എന്ന സര്‍വകാല റെക്കോര്‍ഡിലെത്തിയത്. നേരത്തെ ജനുവരിയില്‍ യുഎഇ ദിര്‍ഹത്തിനെതിരെ  20.10 എന്ന നിലയില്‍ നിന്ന് മേയ് മാസത്തില്‍ 21 ആയി ഉയര്‍ന്നു. ഇന്ന് 21.74 എന്ന എക്കാലത്തെയും ഉയര്‍ന്ന നിലയിലുമെത്തി.

സൗദി റിയാലിന് 21.31 രൂപയും ഖത്തര്‍ റിയാലിന് 21.95 രൂപയും കുവൈത്ത് ദിനാറിന് 259.42 രൂപയും ബഹ്റൈന്‍ ദിനാറിന് 212.58 രൂപയും ഒമാനി റിയാലിന് 207.88 രൂപയമായിരുന്നു ഇന്നത്തെ നിരക്ക്. നല്ല വിനിമയ മൂല്യം ലഭിച്ചതോടെ നാട്ടിലേക്ക് പണമയക്കാനും വിവിധ എക്സ്ചേഞ്ച് സെന്ററുകളില്‍ പൊതുവേ പ്രവാസികളുടെ തിരക്കേറി.

 

Follow Us:
Download App:
  • android
  • ios