കുവൈത്തിൽ രണ്ട് കൊലപാതക കേസുകളിൽ ഉൾപ്പെട്ട പ്രവാസികളുടെ വിചാരണ ക്രിമിനൽ കോടതി ഒക്ടോബർ 14-ലേക്ക് മാറ്റി. ഫിർദൗസിൽ നടന്ന ഒരു തർക്കത്തിനിടെ തൻ്റെ സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ യുവാവിന്‍റെ തടങ്കൽ തുടരാൻ തടങ്കൽ പുനഃപരിശോധനാ ജഡ്ജി ഉത്തരവിട്ടു.

കുവൈത്ത് സിറ്റി: കുവൈത്തില്‍ വലിയ ചർച്ചയായ രണ്ട് കൊലപാതക കേസുകളിൽ ഉൾപ്പെട്ട പ്രവാസികളുടെ വിചാരണ ക്രിമിനൽ കോടതി ഒക്ടോബർ 14-ലേക്ക് മാറ്റി. ഫർവാനിയയിൽ സ്വന്തം ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഇന്ത്യൻ പൗരൻ്റെ വിചാരണയാണ് മാറ്റിവെച്ചത്. തന്‍റെ കുഞ്ഞിനെ ബാഗിലാക്കി ഉപേക്ഷിക്കാൻ ശ്രമിച്ച കേസിൽ പ്രതിയായ നേപ്പാൾ സ്വദേശിനിയായ ഗാർഹിക തൊഴിലാളിയുടെ വിചാരണയും ഇതേ ദിവസത്തേക്ക് മാറ്റി. കൂടാതെ, ഫിർദൗസിൽ നടന്ന ഒരു തർക്കത്തിനിടെ തൻ്റെ സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ യുവാവിന്‍റെ തടങ്കൽ തുടരാൻ തടങ്കൽ പുനഃപരിശോധനാ ജഡ്ജി ഉത്തരവിട്ടു.