ഡ്രൈവര്‍ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 

റിയാദ്: സൗദി അറേബ്യയിലെ അല്‍ബാഹയില്‍ ട്രക്ക് മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. അല്‍ബാഹ-ബല്‍ജുറഷി റോഡിലെ വാദി ഫൈഖിലാണ് ട്രക്ക് അപകടത്തില്‍പെട്ടത്. സംഭവം സംബന്ധിച്ച വിവരം ലഭിച്ചതിന് പിന്നാലെ റെഡ് ക്രസന്റ്, സിവില്‍ ഡിഫന്‍സ് സംഘങ്ങള്‍ സ്ഥലത്തെത്തി. ഡ്രൈവര്‍ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. മൃതദേഹം കിങ് ഫഹദ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയതായി റെഡ് ക്രസന്റ് വക്താന് ഇമാദ് മന്‍സി അല്‍ സഹ്റാനി പറഞ്ഞു.