എല്ലാ ദിവസവും 30 മിനിറ്റ് വ്യായാമം 30 ദിവസത്തേക്ക് നടത്തിയാണ് ഫിറ്റ്‌നസ് ചലഞ്ച് പൂര്‍ത്തിയാകുന്നത്.

ദുബൈ: ദുബൈ ഫിറ്റ്‌നസ് ചലഞ്ചിന്റെ ആറാം പതിപ്പില്‍ വന്‍ ജനപങ്കാളിത്തം. ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം തുടക്കമിട്ട ചലഞ്ചില്‍ ഇത്തവണ 2,212,246 പേരാണ് പങ്കാളികളായത്.

എല്ലാ ദിവസവും 30 മിനിറ്റ് വ്യായാമം 30 ദിവസത്തേക്ക് നടത്തിയാണ് ഫിറ്റ്‌നസ് ചലഞ്ച് പൂര്‍ത്തിയാകുന്നത്. ഒക്ടോബര്‍ 29 മുതല്‍ നവംബര്‍ 27 വരെയാണ് ഫിറ്റ്‌നസ് ചലഞ്ച് സംഘടിപ്പിച്ചത്. ഈ കാലയളവില്‍ ദുബൈയിലെ 19 ഹബ്ബുകളിലായി ഫിറ്റ്‌നസിനെ കുറിച്ചുള്ള 13,000ലേറെ സൗജന്യ ക്ലാസുകളും സംഘടിപ്പിച്ചിരുന്നു. രണ്ട് മെഗാ ഫിറ്റ്‌നസ് പരിപാടികളില്‍ പങ്കെടുക്കാനുള്ള അവസരവും ആളുകള്‍ക്ക് ലഭിച്ചിരുന്നു. ശൈഖ് സായിദ് റോഡില്‍ ഡിപി വേള്‍ഡ് അവതരിപ്പിച്ച ദുബൈ റൈഡ്, മായ് ദുബൈ അവതരിപ്പിച്ച ദുബൈ റണ്‍ എന്നിവയിലും വന്‍ ജനപങ്കാളിത്തമുണ്ടായി.

Read More -  ഇത് 'ബുര്‍ജ് ഖലീഫ ചലഞ്ച്'; 160 നിലകള്‍ നടന്നുകയറി ദുബൈ കിരീടാവകാശി

ദുബൈ ഫിറ്റ്‌നസ് ചലഞ്ചിന്റെ ഭാഗമായി നടന്ന ദുബൈ റണില്‍ പങ്കെടുത്തത് 1.93 ലക്ഷത്തിലേറെ ആളുകളാണ്. കഴിഞ്ഞ വര്‍ഷം 1.46 ലക്ഷം പേരാണ് ദുബൈ റണില്‍ പങ്കെടുത്തത്. ഈ റെക്കോര്‍ഡാണ് മറികടന്നത്. 5,10 കിലോമീറ്ററുകളിലായി രണ്ട് റൈഡുകളാണ് ഉണ്ടായിരുന്നത്. ആകെ 193,000 പേരാണ് ദുബൈ റണില്‍ പങ്കെടുത്തതെന്ന് ദുബൈ മീഡിയ ഓഫീസ് അറിയിച്ചിരുന്നു. 

Read More - സ്വദേശികളുടെ കടം എഴുതിത്തള്ളാന്‍ യുഎഇ പ്രസിഡന്റിന്റെ ഉത്തരവ്

യുഎഇയില്‍ 1000 ദിര്‍ഹത്തിന്റെ പുതിയ കറന്‍സി നോട്ട് പുറത്തിറക്കി

അബുദാബി: യുഎഇയുടെ 51-ാം ദേശീയ ദിനാഘോഷ വേളയില്‍ പുതിയ കറന്‍സി നോട്ട് പുറത്തിറക്കി. ആയിരം ദിര്‍ഹത്തിന്റെ നോട്ടാണ് വെള്ളിയാഴ്ച യുഎഇ സെന്‍ട്രല്‍ ബാങ്ക് പുറത്തിറക്കിയത്. രാജ്യത്തിന്റെ ചരിത്രത്തിനൊപ്പം ആണവോര്‍ജ നിലയവും ബഹിരാകാശ ഗവേഷണവും ഉള്‍പ്പെടെയുള്ള സമീപകാലത്തെ നേട്ടങ്ങള്‍ക്കും ഇടം നല്‍കിയിട്ടുള്ള ഡിസൈനാണ് പുതിയ നോട്ടിനുള്ളത്.

യുഎഇ രാഷ്‍ട്രപിതാവായ ശൈഖ് സായിദിനൊപ്പം അബുദാബിയിലെ ബറാക ആണവോര്‍ജ നിലയവും ചൊവ്വാ ഗ്രഹത്തിലെ പര്യവേക്ഷണത്തിനായി യുഎഇ വിക്ഷേപിച്ച ഹോപ്പ് പ്രോബും നോട്ടില്‍ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു. സമീപകാല ചരിത്രത്തില്‍ യുഎഇ കൈവരിച്ച രണ്ട് സുപ്രധാന നേട്ടങ്ങളായാണ് ഇവയെ രാജ്യം വിലയിരുത്തുന്നത്. ഒപ്പം ഇവയുള്‍പ്പെടെയുള്ള നാഴികക്കല്ലുകള്‍ പിന്നിടാന്‍ രാഷ്‍ട്രത്തെ പ്രാപ്‍തമാക്കിയ ശൈഖ് സായിദിന്റെ ദീര്‍ഘവീക്ഷണം കൂടിയാണ് നോട്ടിലെ സന്ദേശം.