Asianet News MalayalamAsianet News Malayalam

നിരവധി വാഹനങ്ങള്‍ മോഷ്ടിച്ച രണ്ടുപേര്‍ പൊലീസ് പിടിയില്‍

നാശനഷ്ടങ്ങള്‍ വരുത്തുക, വാഹന മോഷണം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് രണ്ടുപേരെ നോര്‍ത്ത് അല്‍ ബത്തിന ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡ് അറസ്റ്റ് ചെയ്തതെന്ന് റോയല്‍ ഒമാന്‍ പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു.

two arrested in oman for vandalism and vehicle theft
Author
First Published Sep 11, 2022, 3:45 PM IST

മസ്‌കറ്റ്: ഒമാനില്‍ വാഹനങ്ങള്‍ മോഷ്ടിച്ചതിനും നാശനഷ്ടങ്ങള്‍ വരുത്തിയതിനും രണ്ടുപേരെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. നോര്‍ത്ത് അല്‍ ബത്തിന ഗവര്‍ണറേറ്റില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. നാശനഷ്ടങ്ങള്‍ വരുത്തുക, വാഹന മോഷണം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് രണ്ടുപേരെ നോര്‍ത്ത് അല്‍ ബത്തിന ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡ് അറസ്റ്റ് ചെയ്തതെന്ന് റോയല്‍ ഒമാന്‍ പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു. ഇവര്‍ക്കെതിരായ നിയമ നടപടികള്‍ സ്വീകരിച്ച് വരികയാണെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു. 

പ്രവാസികള്‍ക്കായുള്ള താമസസ്ഥലത്ത് നിന്ന് നിരോധിത സിഗരറ്റുകള്‍ പിടികൂടി

പ്രവാസികളുടെ താമസസ്ഥലത്ത് നിന്ന് നിരോധിത സിഗരറ്റുകളും പുകയില ഉല്‍പ്പന്നങ്ങളും മദ്യവും പിടികൂടി

മസ്‌കറ്റ്: ഒമാനില്‍ പ്രവാസികളുടെ താമസസ്ഥലത്ത് നിന്ന് പിടികൂടിയത് നിരോധിത സിഗരറ്റുകളും പുകയില ഉല്‍പ്പന്നങ്ങളും മദ്യവും. ഒമാന്‍ കസ്റ്റംസ് നടത്തിയ റെയ്ഡിലാണ് രണ്ട് സ്ഥലങ്ങളില്‍ നിന്ന് അനധികൃത ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തത്. 

സീബ്, മത്ര വിലായത്തുകളിലെ പ്രവാസികളുടെ രണ്ട് താമസസ്ഥലത്ത് ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് റിസ്‌ക് അസസ്‌മെന്റ് വിഭാഗം നടത്തിയ പരിശോധനയിലാണ് വന്‍തോതില്‍ നിരോധിത സിഗരറ്റുകളും പുകയില ഉല്‍പ്പന്നങ്ങളും മദ്യവും പിടിച്ചെടുത്തതെന്ന് ഒമാന്‍ കസ്റ്റംസ് അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു. 

അവധി കഴിഞ്ഞ് ഒരു മാസം മുമ്പ് തിരിച്ചെത്തിയ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു

വ്യാജ ഇന്ധന വില്‍പ്പന; ഗ്യാസ് സ്റ്റേഷന്‍ ഉടമ പിടിയില്‍

റിയാദ്: സൗദി അറേബ്യയില്‍ വ്യാജ ഇന്ധനം വില്‍പ്പന നടത്തിയ സൗദി പൗരനായ ഗ്യാസ് സ്റ്റേഷന്‍ ഉടമ പിടിയില്‍. സൗദി വാണിജ്യ മന്ത്രാലയമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വാണിജ്യ വഞ്ചന നിയമം ലംഘിച്ച ഇയാളെ ജിസാന്‍ മേഖലയിലെ ക്രിമിനല്‍ കോടതി വിധിക്ക് ശേഷമാണ് അറസ്റ്റ് ചെയ്തത്.

ജിസാന്‍ മേഖലയിലെ ക്രിമിനല്‍ കോടതി പ്രതിക്കെതിരെ പിഴ വിധിച്ചിട്ടുണ്ട്. തനിക്കെതിരെ പുറപ്പെടുവിച്ച വിധി ഇയാള്‍ സ്വന്തം ചെലവില്‍ രണ്ടു പത്രങ്ങളില്‍ പ്രസിദ്ധീകരിക്കാനും ഉത്തരവിട്ടിട്ടുണ്ട്. പരിശോധനയില്‍ ഇന്ധനത്തില്‍ മറ്റ് വസ്തുക്കള്‍ കലര്‍ത്തുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടിയെടുത്തത്. വാണിജ്യ വിരുദ്ധ തട്ടിപ്പിന് രണ്ടു ദശലക്ഷം റിയാല്‍ വരെ പിഴയോ മൂന്നു വര്‍ഷം തടവും അല്ലെങ്കില്‍ രണ്ടും കൂടിയോ ആണ് ശിക്ഷയായി ലഭിക്കുക. ഇതിന് പുറമെ നിയമലംഘകരെ അപകീര്‍ത്തിപ്പെടുത്തുന്നതിനും സൗദി പൗരന്മാര്‍ അല്ലാത്തവരെ രാജ്യത്ത് നിന്ന് നാടുകടത്തുന്നതിനും വ്യവസ്ഥയുണ്ട്. 

Follow Us:
Download App:
  • android
  • ios