പുലര്‍ച്ചെ 12.55നാണ് അപകടം സംബന്ധിച്ച് സൗദി റെഡ് ക്രസന്റിന്റെ അല്‍ ബാഹയിലെ കണ്‍ട്രോള്‍ റൂമില്‍ വിവരം ലഭിച്ചത്. 

റിയാദ്: സൗദി അറേബ്യയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. അല്‍ ബാഹ പ്രവിശ്യയിലെ അല്‍ ഖുറയിലായിരുന്നു അപകടം. കാറില്‍ യാത്ര ചെയ്‍തിരുന്നവരാണ് മരിച്ചതെന്ന് സൗദി റെഡ് ക്രസന്റ് അറിയിച്ചു.

പുലര്‍ച്ചെ 12.55നാണ് അപകടം സംബന്ധിച്ച് സൗദി റെഡ് ക്രസന്റിന്റെ അല്‍ ബാഹയിലെ കണ്‍ട്രോള്‍ റൂമില്‍ വിവരം ലഭിച്ചത്. കൂട്ടിയിടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍വശം ഏതാണ്ട് പൂര്‍ണമായി തകര്‍ന്നു. റെഡ് ക്രസന്റിന്റെ രണ്ട് ആംബുലന്‍സ് സംഘങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിനായി സ്ഥലത്തെത്തിയെങ്കിലും അപ്പോഴേക്കും കാറിലുണ്ടായിരുന്ന രണ്ട് പേരും മരണപ്പെട്ടിരുന്നു.

Read also: പ്രവാസികളെ വലച്ച് വായ്പാ തട്ടിപ്പ്; മലയാളികളുൾപ്പടെ നിരവധി ഇരകൾ, പലരും വിവരമറിയുന്നത് കേസാവുമ്പോള്‍ മാത്രം

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
കുവൈത്ത് സിറ്റി: പ്രവാസി മലയാളി കുവൈത്തില്‍ ഹൃദയാഘാതം മൂലം മരിച്ചു. കോഴിക്കോട് പയ്യോളി സ്വദേശി മേലടി മൂന്നുകുണ്ടന്‍ ചാലില്‍ ജമാലുദ്ദീന്‍ (55) ആണ് മരിച്ചത്. 30 വര്‍ഷത്തോളമായി കുവൈത്തില്‍ പ്രവാസി ആയിരുന്ന അദ്ദേഹം ജഹ്റയില്‍ ഒരു റസ്റ്റോറന്റില്‍ ജോലി ചെയ്യുകയായിരുന്നു. കുവൈത്ത് കേരള മുസ്‍ലിം അസോസിയേഷന്‍ ജഹ്റ ബ്രാഞ്ച് അംഗമായിരുന്നു. ഭാര്യ - സോഫിയ. മക്കള്‍ - ജംഷീര്‍, ജസ്‍ന.

Read also: ഹൃദയാഘാതം മൂലം മരിച്ച പ്രവാസിയുടെ മൃതദേഹം സംസ്കരിച്ചു

പ്രവാസി മലയാളി യുഎഇയില്‍ ഹൃദയാഘാതം മൂലം മരിച്ചു
​​​​​​​അബുദാബി: പ്രവാസി മലയാളി അബുദാബിയില്‍ മരിച്ചു. കണ്ണൂര്‍ പയ്യന്നൂര്‍ കുഞ്ഞിമംഗലം സ്വദേശി കെ അമീന്‍ (38) ആണ് ഹൃദയാഘാതം മൂലം അബുദാബിയില്‍ മരിച്ചത്. അബുദാബി-കുഞ്ഞിമംഗലം കെഎംസിസി പ്രവര്‍ത്തകനായിരുന്നു. പിതാവ്: ടി പി കെ മൊയ്തീന്‍, മാതാവ്: ആമിന, ഭാര്യ: ഹാമിദ, നാലു മക്കളുണ്ട്.