സുരക്ഷാ സംബന്ധമായ ഒരു കേസിലെ പ്രതിയെ പൊതുസ്ഥലത്തുവെച്ച് പൊലീസ് അറസ്റ്റ് ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇവര്‍ ചിത്രീകരിച്ച് പ്രചരിപ്പിച്ചത്.

റിയാദ്: സൗദി അറേബ്യയില്‍ പൊതുസ്ഥലത്തെ പൊലീസ് നടപടി ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പ്രവാസികള്‍ കുടുങ്ങി. ഒരു ഇന്ത്യക്കാരനും പാകിസ്ഥാന്‍ സ്വദേശിയുമാണ് മദീന പൊലീസിന്റെ പിടിയിലായത്. സുരക്ഷാ സംബന്ധമായ ഒരു കേസിലെ പ്രതിയെ പൊതുസ്ഥലത്തുവെച്ച് പൊലീസ് അറസ്റ്റ് ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇവര്‍ ചിത്രീകരിച്ച് പ്രചരിപ്പിച്ചത്. അറസ്റ്റിലായവര്‍ക്കെതിരായ നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പണ്ട് പേരെയും പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പൊതുസുരക്ഷാ വകുപ്പ് അറിയിച്ചു.

Read also: ഉറങ്ങിക്കിടക്കുന്നതിനിടെ ഭര്‍ത്താവിനെ പെട്രോളൊഴിച്ച് തീയിട്ട് കൊലപ്പെടുത്തിയ യുവതിയുടെ വധശിക്ഷ നടപ്പാക്കി

സൗദി അറേബ്യയില്‍ ബസ് മറിഞ്ഞ് വിദ്യാർത്ഥിനി മരിച്ചു; 24 പേര്‍ക്ക് പരിക്ക്
റിയാദ്: സൗദി അറേബ്യയില്‍ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ വിദ്യാര്‍ത്ഥിനി മരിച്ചു. ബുറൈദയിലെ അല്‍ഖസീം യൂനിവേഴ്‌സിറ്റിയുടെ ബസാണ് അപകടത്തില്‍പെട്ടത്. സംഭവത്തില്‍ 24 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബുധനാഴ്ച രാവിലെ ബുറൈദയിലായിരുന്നു അപകടം. 

മറ്റൊരു കാറുമായി കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട് ബസ് മറിയുകയായിരുന്നു. പരിക്കേറ്റ വിദ്യാര്‍ഥിനികളെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ രണ്ടു പേര്‍ ഒഴികെയുള്ളവരെല്ലാം ചികിത്സക്കു ശേഷം ആശുപത്രി വിട്ടതായി അല്‍ഖസീം യൂനിവേഴ്‌സിറ്റി പ്രസ്താവനയില്‍ പറഞ്ഞു.

YouTube video player