വടക്കന്‍ അല്‍ ബത്തിന ഗവര്‍ണറേറ്റ് പൊലീസിന്‍റെ നേതൃത്വത്തില്‍ ലഹരിമരുന്ന് നിയന്ത്രണ വിഭാഗം, രണ്ടു പ്രവാസികളെ അറസ്റ്റ് ചെയ്തതായി റോയല്‍ ഒമാന്‍ പൊലീസ് ഓണ്‍ലൈന്‍ പ്രസ്താവനയില്‍ അറിയിച്ചു.

മസ്കറ്റ്: ഒമാനില്‍ വന്‍ ലഹരിമരുന്ന് ശേഖരം പിടികൂടി. 92 കിലോഗ്രാം ക്രിസ്റ്റല്‍ രൂപത്തിലുള്ള ലഹരിമരുന്ന്, 20 കിലോഗ്രാം മോര്‍ഫിന്‍ എന്നിവയാണ് വടക്കന്‍ അല്‍ ബത്തിന ഗവര്‍ണറേറ്റില്‍ നിന്ന് റോയല്‍ ഒമാന്‍ പൊലീസ് പിടിച്ചെടുത്തത്. ഇതുമായി ബന്ധപ്പെട്ട് രണ്ട് പ്രവാസികളെ അറസ്റ്റ് ചെയ്തു.

വടക്കന്‍ അല്‍ ബത്തിന ഗവര്‍ണറേറ്റ് പൊലീസിന്‍റെ നേതൃത്വത്തില്‍ ലഹരിമരുന്ന് നിയന്ത്രണ വിഭാഗം, രണ്ടു പ്രവാസികളെ അറസ്റ്റ് ചെയ്തതായി റോയല്‍ ഒമാന്‍ പൊലീസ് ഓണ്‍ലൈന്‍ പ്രസ്താവനയില്‍ അറിയിച്ചു. ലഹരിമരുന്ന് കള്ളക്കടത്തിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. പിടിയിലായവര്‍ക്കെതിരെ നിയമനടപടികള്‍ പൂര്‍ത്തീകരിച്ച് വരികയാണ്.

Scroll to load tweet…