നജ്‍റാന് പുറമെ ഹബൂന, ശറൂറ എന്നിവിടങ്ങളിലെ മൊബൈല്‍ ഫോണ്‍ കടകളിലും പരിശോധന നടത്തി. ആകെ ഇരുപത്തിയഞ്ചിലധികം കടകളിലാണ് ഉദ്യോഗസ്ഥരെത്തിയത്. 

റിയാദ്: സൗദി അറേബ്യയില്‍ മൊബൈല്‍ ഫോണ്‍ ഷോപ്പുകളില്‍ റെയ്‍ഡ്. നജ്റാന്‍ പ്രവിശ്യയിലെ വിവിധ നഗരങ്ങളിലാണ് കഴിഞ്ഞ ദിവസം മാനവവിഭവ ശേഷി - സാമൂഹിക വികസന മന്ത്രാലയത്തിന്റെ നജ്റാന്‍ ശാഖയില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. സുരക്ഷാ വകുപ്പുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരും ഇവര്‍ക്ക് ഒപ്പമുണ്ടായിരുന്നു.

നജ്‍റാന് പുറമെ ഹബൂന, ശറൂറ എന്നിവിടങ്ങളിലെ മൊബൈല്‍ ഫോണ്‍ കടകളിലും പരിശോധന നടത്തി. ആകെ ഇരുപത്തിയഞ്ചിലധികം കടകളിലാണ് ഉദ്യോഗസ്ഥരെത്തിയത്. വിശദ പരിശോധനയില്‍ അഞ്ച് സ്ഥാപനങ്ങളില്‍ നിയമലംഘനം കണ്ടെത്തുകയും ചെയ്‍തു. ഈ സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തിയിട്ടുണ്ട്. മറ്റ് നിയമലംഘനങ്ങള്‍ കണ്ടെത്തിയ രണ്ട് സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്‍തു.

സ്വന്തം നിലയ്ക്ക് മൊബൈല്‍ ഫോണ്‍ ഷോപ്പുകള്‍ നടത്തിയിരുന്ന രണ്ട് പ്രവാസികളെ റെയ്ഡിനിടെ അറസ്റ്റ് ചെയ്യുകയും ചെയ്‍തു. ഇവരെ നടപടികള്‍ പൂര്‍ത്തിയാക്കി നാടുകടത്തും. ഇതിനായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. സൗദി അറേബ്യയില്‍ 100 ശതമാനം സ്വദേശിവത്കരണം നടപ്പാക്കിയിട്ടുള്ള മേഖലയാണ് മൊബൈല്‍ ഫോണ്‍ ഷോപ്പുകള്‍. നിയമലംഘനങ്ങള്‍ തടയാന്‍ ലക്ഷ്യമിട്ട് വരും ദിവസങ്ങളിലും കര്‍ശന പരിശോധനകള്‍ നടത്തുമെന്ന് നജ്റാനിലെ മാനവ വിഭവശേഷി - സാമൂഹിക വികസന മന്ത്രാലയ ശാഖ അറിയിച്ചിട്ടുണ്ട്.

Read also:  അവധി കഴിഞ്ഞ് വരുമ്പോള്‍ വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ച പ്രവാസിയുടെ മൃതദേഹം സംസ്‍കരിച്ചു

ഇന്‍സ്റ്റാഗ്രാം വഴി ഗാര്‍ഹിക തൊഴിലാളികളുടെ വ്യാജ റിക്രൂട്ട്മെന്‍റ്; യുവതി പിടിയില്‍
ഫുജൈറ: ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് വഴി ഗാര്‍ഹിക തൊഴിലാളികളുടെ വ്യാജ റിക്രൂട്ട്മെന്‍റ് നടത്തിയ യുവതിക്ക് ശിക്ഷ വിധിച്ച് കോടതി. ഫുജൈറ ഫെഡറല്‍ പ്രാഥമിക കോടതിയാണ് യുവതിക്ക് 50,000 ദിര്‍ഹം പിഴ ചുമത്തിയത്. ബന്ധപ്പെട്ട അധികൃതരില്‍ നിന്നുള്ള ലൈസന്‍സില്ലാതെയാണ് യുവതി ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്‍റ് നടത്തിയത്. 

റിക്രൂട്ട്മെന്‍റ് തട്ടിപ്പിനിരയായ വ്യക്തി പൊലീസിന്‍റെ സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ വഴി യുവതിക്കെതിരെ പരാതി നല്‍കുകയായിരുന്നു. ഗാര്‍ഹിക തൊഴിലാളിയെ എത്തിക്കുന്നതിനായി 8,500 ദിര്‍ഹം വാങ്ങിയെന്നും പിന്നീട് ചതിച്ചെന്നുമാണ് ഇയാള്‍ പരാതി നല്‍കിയത്. ഗാര്‍ഹിക തൊഴിലാളിയെ എത്തിച്ചെങ്കിലും അവരുടെ തിരിച്ചറിയല്‍ രേഖകളൊന്നും യുവതി പരാതിക്കാരന് കൈമാറിയിരുന്നില്ല. രേഖകളൊന്നും ലഭിക്കാത്തതിനാല്‍ നിയമ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഇയാള്‍ക്ക് സാധിച്ചില്ല. രേഖകള്‍ ആവശ്യപ്പെട്ട് യുവതിയെ ബന്ധപ്പെട്ടെങ്കിലും രേഖകള്‍ കിട്ടിയാല്‍ ഉടന്‍ കൈമാറാമെന്നാണ് ഇവര്‍ അറിയിച്ചത്. പിന്നീടും പലതവണ ഇത് ആവശ്യപ്പെട്ടെങ്കിലും യുവതി രേഖകള്‍ നല്‍കിയില്ലെന്ന് പരാതിക്കാരന്‍ പറയുന്നു. തുടര്‍ന്ന് വാങ്ങിയ പണം ഇയാള്‍ തിരികെ ചോദിച്ചു. ഇതും ലഭിക്കാതെ വന്നതോടെയാണ് പൊലീസില്‍ പരാതി നല്‍കിയത്.

Read More - മക്കളെ പഠിപ്പിക്കാന്‍ ഫോണിന്‍റെ ചാര്‍ജര്‍ കേബിള്‍ കൊണ്ട് തല്ലി; യുഎഇയില്‍ മാതാവിന് ശിക്ഷ